Advertisement

മലപ്പുറം ജില്ലയില്‍ സമഗ്രാധിപത്യം, പ്രധാന സ്ഥാനാര്‍ത്ഥികളെല്ലാം മുന്നിൽ; കരുത്ത് തെളിയിച്ച് മുസ്ലിം ലീഗ്

6 days ago
Google News 1 minute Read
muslim league adamant on third seat

നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, യുഡിഎഫ് ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗ് തിരഞ്ഞെടുപ്പില്‍ കരുത്ത് കാട്ടി മുന്നേറുന്നു. സംസ്ഥാനത്ത് 23 മണ്ഡലങ്ങളിലാണ് മുസ്ലിം ലീഗ് ലീഡ് നേടിയിട്ടുള്ളത്.മലപ്പുറം ജില്ലയില്‍ ലീഗ് സമഗ്രാധിപത്യം നേടിയിരിക്കുകയാണ്.

വോട്ടെണ്ണൽ 4 മണിക്കൂർ പിന്നിടുമ്പോള്‍, എൽഡിഎഫ് 43, യുഡിഎഫ് 96, എൻഡിഎ 1 എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില. ആദ്യം വിറച്ചെങ്കിലും ഏഴാം റൗണ്ട് പൂർത്തിയായപ്പോള്‍ ധര്‍മ്മടത്ത് പിണറായി വിജയൻ 1536 വോട്ടിന് മുന്നിലെത്തി. എന്നാല്‍ 13 മന്ത്രിമാർ ഇപ്പോഴും പിന്നിലാണ്.

ലീഗിന്റെ പ്രധാന സ്ഥാനാര്‍ത്ഥികളെല്ലാം മുന്നിലാണ്. കൊണ്ടോട്ടിയില്‍ തുടക്കത്തില്‍ പിന്നിലേക്ക് പോയ ലീഗ് സ്ഥാനാര്‍ത്ഥി ലീഡ് തിരിച്ചു പിടിച്ചു. പേരാമ്പ്രയില്‍ ഇടതുമുന്നണി കണ്‍വീനര്‍ ടി പി രാമകൃഷ്ണനെ പിന്നിലാക്കി ലീഗ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹലിയ മുന്നിലാണ്. വോട്ടെണ്ണിയപ്പോള്‍ മുതല്‍ ഫാത്തിമയാണ് മുന്നിലുള്ളത്.മുസ്ലിം ലീഗ് 23, കോണ്‍ഗ്രസ് 58 സീറ്റിലാണ് മുന്നിലുള്ളത്. സിപിഐഎം 30 സീറ്റിലും സിപിഐ 10 സീറ്റിലും ലീഡ് ചെയ്യുകയാണ്. കേരള കോണ്‍ഗ്രസ് ( പി ജെ ജോസഫ്) 7 സീറ്റില്‍ മുന്നിലാണ്. ആര്‍എസ്പി മൂന്നു സീറ്റിലും ലീഡ് നേടി. അതേസമയം കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് ഒരു സീറ്റില്‍ മാത്രമാണ് ലീഡ് നേടിയിട്ടുള്ളത്.

Story Highlights : muslim league leads in 23 seats

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here