Advertisement

‘കേരളത്തിൽ ധാരാളം താമരകൾ വിരിയും: പുതിയ രാഷ്ട്രീയത്തിന് തുടക്കമാകും’: പി കെ കൃഷ്‌ണദാസ്

May 4, 2026
Google News 2 minutes Read

കേരളത്തിൽ ധാരാളം താമരകൾ വിരിയുമെന്ന് പി കെ കൃഷ്‌ണദാസ് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. ശുഭപ്രതീക്ഷയിലാണ്. ഘടകകക്ഷികൾ അടക്കം അവരുടെ ചിഹ്നത്തിൽ എൻ‌ഡിഎ ലേബലിൽ വിജയിക്കും. നിയമസഭയിൽ ബിജെപി പ്രാതിനിധ്യം ഉണ്ടാകും. കേരളത്തിൽ പുതിയ രാഷ്ട്രീയത്തിന് തുടക്കമാകുമെന്ന് പികെ കൃഷ്ണദാസ് പറഞ്ഞു.

ഭരണത്തിൽ ബിജെപി നിർണായക ശക്തിയാകും. എൻ.ഡി.എ മുഖ്യധാരയിൽ പ്രവേശിക്കും. നിരവധി മണ്ഡലങ്ങളിൽ ജയിക്കും. കാട്ടാക്കടയിലും താമര വിരിയുമെന്ന് പികെ കൃഷ്ണദാസ് പറഞ്ഞു. നിയമസഭയിൽ ശക്തമായ സാന്നിധ്യമായി മാറാനാകുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നത്. എട്ട് മണിയോടുകൂടി വോട്ടെണ്ണൽ ആരംഭിക്കും. മിക്കയിടങ്ങളിലും സ്ട്രോങ്ങ് റൂമുകൾ തുറന്നു കഴിഞ്ഞു. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണിത്തുടങ്ങുക.

സംസ്ഥാനത്തുടനീളം 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്.മൂന്നാമതും തുടർഭരണം എന്ന ചരിത്ര നേട്ടം കൈവരിക്കുകയാണ് എൽ.ഡി.എഫിന്റെ ലക്ഷ്യം. പത്ത് കൊല്ലത്തെ അധികാരനഷ്ടത്തിന് ശേഷം കേരളത്തിന്റെ ഭരണം പിടിക്കുകയാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.

Story Highlights : PK Krishnadas says BJP will get seats in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here