‘ഇത് ചരിത്ര ദിവസം; ഗംഗോത്രി മുതല്‍ ഗംഗാസാഗര്‍ വരെ താമര വിരിഞ്ഞു’; പ്രധാനമന്ത്രി
കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തി വിജയാഘോഷങ്ങളില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. (PM Modi hails BJP’s stellar performance in NDA victories)
വര്‍ഷങ്ങളുടെ പ്രയത്‌നമാണ് സാക്ഷാത്കരിക്കപ്പെട്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യമെമ്പാടുമുള്ള ബിജെപി പ്രവര്‍ത്തകരുടെ മുഖത്ത് സന്തോഷംമാണിന്ന്. എല്ലാവരുടെയും സന്തോഷത്തില്‍ പങ്കുചേരുന്നു. ഇത് വിശ്വാസത്തിന്റെ ദിസമാണ്. രാജ്യത്തിന്റെ ജനാധിപത്യത്തില്‍ ഉള്ള വിശ്വാസം. പെര്‍ഫോമന്‍സ് പൊളിറ്റിക്‌സിലുളള വിശ്വാസം. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ബംഗാളിലേയും അസമിലെയും പുതുച്ചേരിയിലെയും ജനങ്ങള്‍ക്ക് നന്ദി. ബിജെപി പ്രവര്‍ത്തകര്‍ മികച്ച പ്രവര്‍ത്തനം നടത്തി. രാജ്യത്ത് ജനാധിപത്യവും ഭരണഘടനയും വിജയിച്ചു. വോട്ടെടുപ്പില്‍ സ്ത്രീകളുടെ വലിയ പങ്കാളിത്തം ഉണ്ടായിരുന്നു – അദ്ദേഹം പറഞ്ഞു.
ഗംഗോത്രി മുതല്‍ ഗംഗാസാഗര്‍ വരെ താമര വിരിഞ്ഞു എന്ന് പ്രധാനമന്ത്രി പറഞ്ഞു. ബംഗാളില്‍ ചരിത്ര വിജയം നേടി. ബിജെപി പൗരന്മാരെ ദൈവമായി കാണുന്നു. തമിഴ്‌നാട്ടിലെ വിധി യുവത്വത്തിന്റെ ശബ്ദമാണ് പ്രതിഫലിപ്പിക്കുന്നത്.
ആ വിധി ഒരിക്കലും തള്ളിക്കളയാനാകില്ല. തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നന്ദി. കേരളത്തിലും ബംഗാളിലും ബിജെപി പ്രവര്‍ത്തകര്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടു. ബംഗാളിന്റെ പരിവര്‍ത്തനം ആരംഭിച്ചു. അവിടെ പുതിയ സൂര്യോദയമാണ്. ബംഗാളിന്റെ മികച്ച ഭാവിക്ക് വേണ്ടി ബിജെപി രാപ്പകല്‍ പ്രവര്‍ത്തിക്കും – പ്രധാനമന്ത്രി വ്യക്തമാക്കി.
കോണ്‍ഗ്രസിനും തൃണമൂലിനും ഡിഎംകെക്കും വനിതകള്‍ മറുപടി നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് ഞാന്‍ നേരത്തെ പറഞ്ഞതാണ്. കേരളത്തില്‍ ഭരണവിരുദ്ധ വികാരത്തിന്റെ ആനുകൂല്യം കോണ്‍ഗ്രസിന് ലഭിച്ചു. എന്നാല്‍, വരും വര്‍ഷങ്ങളില്‍ കേരളത്തിലെ സ്ത്രീജനം കോണ്‍ഗ്രസിന് മറുപടി നല്‍കും. രാജ്യത്ത് ഒരിടത്തും കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലില്ല. രാജ്യം അവസരവും വികസനവും ആഗ്രഹിക്കുന്നു. കമ്യൂണിസ്റ്റ് ആശയം രാജ്യം തള്ളിക്കളഞ്ഞതാണ്. എന്നാല്‍ അതേ ആശയം കോണ്‍ഗ്രസ് ദത്തെടുക്കാന്‍ ശ്രമിക്കുന്നു. കോണ്‍ഗ്രസ് ആധുനിക കാലത്തെ അര്‍ബന്‍ നക്‌സല്‍ – പ്രധാനമന്ത്രി വിമര്‍ശിച്ചു.
Story Highlights :PM Modi hails BJP’s stellar performance in Bengal, Assam, Puducherry, Kerala, Tamilnadu NDA victories
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




