Advertisement

കണ്ണൂർ പൊയിലൂരിൽ സ്റ്റീൽ ബോംബ് പൊട്ടി കുട്ടിക്ക് പരുക്ക്

4 days ago
Google News 2 minutes Read

കണ്ണൂർ പൊയിലൂരിൽ സ്റ്റീൽ ബോംബ് പൊട്ടി കുട്ടിക്ക് പരുക്ക്. പൊയിലൂരിൽ വാടകക്ക് താമസിക്കുന്ന ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹദി(13)നാണ് പരുക്കേറ്റത്. സ്റ്റീൽ ബോംബ് എങ്ങനെ കുട്ടിക്ക് ലഭിച്ചു എന്നതിൽ പൊലീസ് അന്വേഷണം തുടങ്ങി. പരിക്കേറ്റ കുട്ടിയെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് ഉച്ചയ്ക്ക് 2.230ഓടെയാണ് സംഭവം നടന്നത്. കുട്ടി കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. പരുക്കേറ്റ് കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. കുട്ടിയുടെ ഇടതു കൈ ചിന്നിച്ചിതറിയ നിലയിലായിരുന്നു. കുട്ടിയുടെ രണ്ട് വിരലുകൾ മുറിച്ചുമാറ്റി. സംഭവ സ്ഥലത്ത് കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡ് പരിശോധന നടത്തിയിരുന്നു. ഫോറൻ‌സിക് സംഘം നാളെ സ്ഥലത്തെത്തി വി​ദ്​ഗധ പരിശോധന നടത്തും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Story Highlights : 13 year old injured in steel bomb explosion in Kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here