Advertisement

വിദ്യാഭ്യാസ വകുപ്പിൽ തിരക്കിട്ട സ്ഥലംമാറ്റം; അഞ്ച് പേരെ സ്ഥലം മാറ്റി

May 5, 2026
Google News 1 minute Read
education department

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിൻ്റെ തൊട്ടുപിന്നാലെ വിദ്യാഭ്യാസ വകുപ്പിൽ തിരക്കിട്ട സ്ഥലംമാറ്റം. അഞ്ച് പേരെയാണ് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത്. ജൂനിയർ സൂപ്രണ്ട്, ക്ലാർക്ക് തസ്‌തികകളിലാണ് സ്ഥലംമാറ്റം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഇന്നാണ് സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്.

കോൺഗ്രസ് അനുകൂല സർവീസ് സംഘടനയായ NGO അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റംഗത്തിൻ്റെ ആവശ്യപ്രകാരമാണ് സ്ഥലംമാറ്റമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ സീനിയർ അഡ്മിനിസ്ട്രേറ്റരുടെ ഉത്തരവിലുള്ളത്. പൊതുവിദ്യാഭ്യാസ ഡയറക്ടരുടെ കാര്യാലയത്തിലെയും പരീക്ഷാ കൺട്രോളുടെ കാര്യാലയത്തിലെയും ജീവനക്കാരെയാണ് സ്ഥലംമാറ്റിയത്.

അതേസമയം, എൽഡിഎഫിന്റെ കനത്ത തോൽവിക്ക് പിന്നാലെ കിഫ്‌ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. കിഫ്‌ബി അഡീഷണൽ സിഇഒ മിനി ആന്റണിക്കാണ് പകരം ചുമതല നൽകിയിരിക്കുന്നത്. ഭരണ മാറ്റത്തിന് പിന്നാലെയാണ് കെ എം എബ്രഹാമിൻെറ പടിയിറക്കം. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചതിന് പിന്നാലെയാണ് കിഫ്ബി സിഇഒയും പടിയിറങ്ങുന്നത്.

Story Highlights : 5 people transferred from the Education Department

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here