ചലച്ചിത്ര നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർ ബി ചൗധരി അന്തരിച്ചു
പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ആർബി ചൗധരി അന്തരിച്ചു. രാജസ്ഥാനിലെ ഉദയ്പുരിലുണ്ടായ വാഹനാപകടത്തെ തുടർന്നാണ് അന്ത്യം. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. സൂപ്പർ ഗുഡ് ഫിംലിംസ് കമ്പനിയുടെ സ്ഥാപകനാണ്. നടൻ ജീവയാണ് മകൻ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.
സൂപ്പർ ഗുഡ് ഫിലിംസ് ബാനറിൽ തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രങ്ങൾ നിർമ്മിച്ചതിലൂടെയാണ് ആർ.ബി. ചൗധരി പ്രശസ്തനായത്. നാല് പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറിൽ അദ്ദേഹം 99 ചിത്രങ്ങൾ നിർമ്മിച്ചു. നാട്ടമൈ, സൂര്യവംശം, പുരിയാത പുധിർ, ആനന്ദം, സമുദ്രം, തിത്തിക്കുദെ എന്നിവ ജനപ്രിയ സിനിമകളാണ്. കഴിഞ്ഞ വർഷം വടിവേലുവും ഫഹദ് ഫാസിലും അഭിനയിച്ച മാരീസൻ ആയിരുന്നു അദ്ദേഹം നിർമ്മിച്ച അവസാന ചിത്രം. ഏഴ് തവണ തമിഴ്‌നാട് സംസ്ഥാന ഫിലിം അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
Story Highlights : Ace producer RB Choudary passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

