Advertisement

നടന്‍ സന്തോഷ് കെ നായര്‍ വാഹനാപകടത്തില്‍ മരിച്ചു

May 5, 2026
Google News 2 minutes Read
santhosh k nair

നടന്‍ സന്തോഷ് കെ നായര്‍ അപകടത്തില്‍ മരിച്ചു. പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റിരുന്നു. പത്തനംതിട്ട ഏനാത്ത് കാറും വാനും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

അപകടത്തില്‍ സന്തോഷിന്റെ ഭാര്യ ശുഭശ്രീക്കും പരുക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് വിവരം. വാന്‍ ഡ്രൈവര്‍ക്കും പരുക്കുണ്ട്.

1982ല്‍ പുറത്തിറങ്ങിയ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രമാണ് സന്തോഷിന്റെ ആദ്യ ചിത്രം. പിന്നീടങ്ങോട്ട് നൂറില്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തിയേറ്ററില്‍ വിജയമായ വിജയമായ മോഹിനിയാട്ടം ആയിരുന്നു അവസാന സിനിമ. വില്ലന്‍, നായകന്‍, സഹനടന്‍, ഹാസ്യനടന്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വേഷങ്ങളില്‍ അദ്ദേഹം തിളങ്ങി.

Story Highlights : Actor Santhosh K Nair died in car accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here