കോൺഗ്രസ് മുഖ്യമന്ത്രി ചർച്ച: നിരീക്ഷകരെ നിയോഗിച്ച് കോൺഗ്രസ്, ഉടൻ കേരളത്തിലേക്ക്
കേരളത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ രണ്ട് നിരീക്ഷകരെ നിയോഗിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ എന്നിവരാണ് എഐസിസി നിരീക്ഷകർ. കെ സി വേണുഗോപാൽ, വി ഡി സതീശൻ രമേശ് ചെന്നിത്തല എന്നിവരാണ് പരിഗണനയിൽ. ഈ മാസം പത്തിനു ശേഷം സത്യപ്രതിജ്ഞ നടത്താനാണ് യുഡിഎഫിലെ ആലോചന.
102 സീറ്റ് വിജയത്തിൻറെ തിളക്കം മങ്ങുന്നതിനു മുമ്പേ സത്യപ്രതിജ്ഞ ചെയ്ത അധികാരമേൽക്കണം എന്നാണ് യുഡിഎഫിലെ ആലോചന. വിജയത്തിൻറെ ആവേശം നില നിൽക്കുമ്പോൾ തന്നെ മന്ത്രിസഭാ രൂപീകരണം നടത്തിയാൽ തീരുമാനം എളുപ്പമാകും എന്നാണ് കണക്കുകൂട്ടൽ. ജയിച്ചുവെന്ന 63 കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണ ആർക്കാണ് എന്നറിയുകയാണ് ആദ്യ നടപടി. ഇതിന് മേൽനോട്ടം വഹിക്കാൻ ഹൈക്കമാൻഡ് നിരീക്ഷകരെ നിയോഗിക്കുന്നത്.
Read Also: രമേശ് ചെന്നിത്തല ഡൽഹിയിലേക്ക്: ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും
നിരീക്ഷകരുടെ സാന്നിധ്യത്തിൽ നിയമസഭാ കക്ഷി യോഗം ചേരും. നിയമസഭക്ഷയോഗത്തിലെ ഭൂരിപക്ഷം അറിഞ്ഞശേഷം ഹൈക്കമാൻഡ് തീരുമാനമെടുക്കും. അതിനുമുമ്പ് നേതാക്കളെ ഡൽഹിക്ക് വിളിപ്പിക്കും. തിരഞ്ഞെടുപ്പിൽ മുന്നണിയെ നയിച്ച വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യമുണ്ട്.
നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷ പിന്തുണ ഉണ്ടായാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശം ഉന്നയിക്കാൻ കെ സി വേണുഗോപാൽ മുന്നോട്ടുവരും ജയിച്ചാൽ ആലപ്പുഴയിൽ നിന്ന് തന്നെ നിയമസഭയിലേക്ക് മത്സരിക്കും. സംസ്ഥാനത്തെ സീനിയർ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശമുന്നയിക്കും. പാർലമെൻററി ബോർഡ് അധ്യക്ഷയായ സോണിയാ ഗാന്ധിയുടെ പിന്തുണ രമേശിന് ലഭിക്കുമെന്നാണ് പ്രതീക്ഷ.
Story Highlights : Congress CM debate: Congress appoints observers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




