Advertisement

കോൺഗ്രസ് മുഖ്യമന്ത്രി ചർച്ച: നിയമസഭാ കക്ഷി യോഗം വ്യാഴാഴ്ച

4 days ago
Google News 1 minute Read
congress

മുഖ്യമന്ത്രി ചർച്ചകൾക്കായി കോൺഗ്രസിന്റെ നിയമസഭാകക്ഷി യോഗം വ്യാഴാഴ്ച ചേരും. ഹൈക്കമാൻഡ് നിരീക്ഷകർ നാളെ രാത്രി തിരുവനന്തപുരത്ത് എത്തും. എം.എൽ.എമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ട് അഭിപ്രായം തേടും. കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, കോൺഗ്രസ്‌ ട്രഷറർ അജയ് മാക്കൻ എന്നിവരാണ് എഐസിസി നിരീക്ഷകർ.

102 സീറ്റ് വിജയത്തിന്റെ തിളക്കം മങ്ങുന്നതിനു മുമ്പേ സത്യപ്രതിജ്ഞ ചെയ്ത അധികാരമേൽക്കണം എന്നാണ് യുഡിഎഫിലെ ആലോചന. വിജയത്തിൻറെ ആവേശം നില നിൽക്കുമ്പോൾ തന്നെ മന്ത്രിസഭാ രൂപീകരണം നടത്തിയാൽ തീരുമാനം എളുപ്പമാകും എന്നാണ് കണക്കുകൂട്ടൽ. ജയിച്ചുവെന്ന 63 കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണ ആർക്കാണ് എന്നറിയുകയാണ് ആദ്യ നടപടി. ഇതിന് മേൽനോട്ടം വഹിക്കാൻ ഹൈക്കമാൻഡ് നിരീക്ഷകരെ നിയോഗിക്കുന്നത്.

Story Highlights : Congress CM debate: Legislative party meeting on Thursday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here