ആരാകും മുഖ്യമന്ത്രി; കോൺഗ്രസിൽ ചർച്ച സജീവം: നിരീക്ഷകരെ ഇന്ന് തന്നെ തീരുമാനിക്കും
വിസ്മയവിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയാകാൻ കോൺഗ്രസിൽ ആർക്ക് നറുക്ക് വീഴുമെന്നതിൽ രാഷ്ട്രീയ ആകാംക്ഷ. നിരീക്ഷകരെ ഇന്ന് തന്നെ തീരുമാനിക്കും. ഓൺലൈൻ യോഗം ചേരാനും സാധ്യത. നിയമസഭാ കക്ഷി യോഗത്തിൽ ഭൂരിപക്ഷം ലഭിക്കുമെന്ന വിശ്വാസത്തിലാണ് കെ സി വേണുഗോപാൽ. ഘടകകക്ഷികളെ കൂടെ നിർത്തി വി ഡി സതീശൻ വിഭാഗവും, അനുഭവപരിചയം പറഞ്ഞ് രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവരും മുഖ്യമന്ത്രിസ്ഥാനത്തിനായി ശ്രമം നടത്തുന്നുണ്ട്.
മുഖ്യമന്ത്രിക്കാര്യത്തിൽ തീരുമാനം ഉടനെന്ന് കെ സി വേണുഗോപാലും പാർട്ടി പറയുംപോലെ പ്രവർത്തിക്കുമെന്ന് വി ഡി സതീശനും പ്രതികരിച്ചു. മുഖ്യമന്ത്രി ആരെന്ന ചർച്ചകൾക്കിടെ ഡൽഹിയിൽ നിർണായക യോഗം ഇന്ന്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേരുന്ന യോഗത്തിൽ രാഹുൽ ഗാന്ധിയും കെ സി വേണുഗോപാലും പങ്കെടുക്കും. ഡൽഹി വിമാനത്താവളത്തിൽ കെസിക്ക് പ്രവർത്തകർ വൻ സ്വീകരണമൊരുക്കി.
Read Also: ഡൽഹിയിൽ എത്തിയ കെ സി വേണുഗോപാലിന് പ്രവർത്തകരുടെ വൻ സ്വീകരണം; ഖർഗെയുടെ വസതിയിൽ നിർണായക യോഗം
അതേസമയം മുസ്ലിം ലീഗ് മന്ത്രി സ്ഥാനം സംബന്ധിച്ച് മുന്നണി ചർച്ചകൾ തുടങ്ങി. മന്ത്രിസഭയിൽ ലീഗിന് നൽകി പോന്നിരുന്ന സീറ്റുകളിൽ അടിമുടി മാറ്റം വരും. വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ്സ് ഏറ്റെടുക്കാൻ സാധ്യത. ലീഗിന് നിർണ്ണായക വകുപ്പുകളിൽ ഒന്നായ ആരോഗ്യം. ഉപമുഖ്യമന്ത്രി സ്ഥാനം ഏറെക്കുറെ ഉറപ്പായി. ആദ്യ തവണ മത്സരിച്ചവർക്ക് മന്ത്രി സ്ഥാനം നൽകില്ല. ജില്ലകളിലെ പ്രാധിനിത്യം ഉറപ്പാക്കണമെന്ന് സാദിക്കലി തങ്ങളുടെ താല്പര്യം.
Story Highlights : Curiosity over who will be the Chief Minister in Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




