മുന്‍ ഗയാന ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയെ അഞ്ച് വര്‍ഷത്തേക്ക് വിലക്കി ഫിഫ
വനിത ഉദ്യോഗസ്ഥരെ ലൈംഗീകമായി പീഡിപ്പിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍ ഗയാന ഫുട്‌ബോള്‍ ഫെഡറേഷന്‍ (ജിഎഫ്എഫ്) ജനറല്‍ സെക്രട്ടറി ഇയാന്‍ ആല്‍വസിനെ അഞ്ച് വര്‍ഷത്തേക്ക് വിലക്കി ഫിഫ. സംഘടനയുടെ സ്വതന്ത്ര എത്തിക്‌സ് കമ്മിറ്റിയാണ് നടപടിയെടുത്തത്. 25500 ഡോളര്‍ (24 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴയും ചുമത്തിയിട്ടുണ്ട്. സ്ഥാനം ദുരുപയോഗം, പൊതു ചുമതലകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഫിഫ കോഡ് ഓഫ് എത്തിക്‌സിലെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നാണ് അന്വേഷണ കമ്മിറ്റി കണ്ടെത്തല്‍.
ഇരകളുടെ രേഖാമൂലമുള്ള പ്രസ്താവനകള്‍, ജിഎഫ്എഫ് നല്‍കിയ രേഖകള്‍, അന്വേഷണ സമയത്ത് ശേഖരിച്ച മറ്റു തെളിവുകള്‍ എന്നിവ അവലോകനം ചെയ്താണ് നടപടി. ഇയാന്‍ ആല്‍വസിനോടും അന്വേഷണ കമ്മിറ്റി സംസാരിച്ചിരുന്നു. 2024 വരെയായിരുന്നു ഗയാന ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയായി ഇയാന്‍ ആല്‍വസ് ആ സ്ഥാനത്തുണ്ടായിരുന്നത്. അതേ സമയം ഫിഫയുടെ തീരുമാനത്തില്‍ എന്തെങ്കിലും തരത്തിലുള്ള വിശദീകരണങ്ങള്‍ ആല്‍വസിന് സമര്‍പ്പിക്കാനുണ്ടെങ്കില്‍ അതിനായി രണ്ടുമാസത്തെ സമയവും നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച്ച മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വന്നത്. ഫുട്‌ബോള്‍ ലോകത്തെ എല്ലാ തരം ദുരുപയോഗങ്ങള്‍ക്കെതിരെയും ഫിഫ കര്‍ശനമായ നിലപാട് സ്വീകരിക്കുമെന്ന് ഫിഫ അറിയിച്ചു.
Story Highlights: FIFA bans former Guyana official Alves for 5 years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




