Advertisement

രമേശ് ചെന്നിത്തല ഡൽഹിയിലേക്ക്: ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും

May 5, 2026
Google News 2 minutes Read

മുഖ്യമന്ത്രി ചർച്ച സജീവമാകുന്നതിനിടെ രമേശ് ചെന്നിത്തല ഡൽഹിയിലേക്ക്. നാളെ ഡൽഹിയിൽ എത്തും. ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും. വിഡി സതീശനും നാളെ മുഖ്യമന്ത്രി ചർച്ചകൾക്കായി ഡൽഹിയിലേക്ക് തിരിക്കും. ഡൽഹിയിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് വലിയ സ്വീകരണമാണ് ലഭിച്ചത്.

കേരളത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ രണ്ട് നിരീക്ഷകരെ നിയോഗിക്കാനാണ് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം. നിരീക്ഷകർ ആരൊക്കെയാണെന്ന പ്രഖ്യാപനം ഉടനുണ്ടാകും. അതിനിടെ എറണാകുളത്ത് വി ഡി സതീശന് പ്രവർത്തകർ വൻ വരവേൽപ്പ് നൽകി. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ മുഖ്യമന്ത്രിയെന്ന മുദ്രാവാക്യം വിളികളോടെ നൂറുകണക്കിന് പ്രവർത്തകരാണ് വി ഡി സതീശനെ സ്വീകരിക്കാൻ എത്തിയത്.

Read Also:അലയടിച്ച് ആവേശം: വി ഡി സതീശന് എറണാകുളത്ത് വൻ വരവേൽപ്പ്

ഡിസിസി അധ്യക്ഷനും കൊച്ചിയുടെ നിയുക്ത എംഎൽഎയുമായ മുഹമ്മദ് ഷിയാസ് മുന്നിൽനിന്നു. കെസി വേണു​ഗോപാലിന് ഡൽഹി പ്രദേശ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണം കേരളത്തിലെ ജനങ്ങൾക്ക് മടുത്തുമെന്നും യുഡിഎഫിൽ പരിപൂർണ വിശ്വാസമെന്നും കെസി വേണുഗോപാൽ.

Story Highlights : Ramesh Chennithala to Delhi: Will stake claim to the post of CM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here