‘BJP ആരെയും വെല്ലുവിളിക്കുന്ന പ്രസ്ഥാനമല്ല, എല്ലാവിഭാഗങ്ങളെയും ചേർത്തുപിടിക്കും’ ;P C ജോർജിനെതിരെ വിമർശനവുമായി അനൂപ് ആന്റണി
ക്രൈസ്തവ സഭകൾക്കെതിരെ നടത്തുന്ന അധിക്ഷേപ പരാമർശങ്ങളിൽ ബിജെപി നേതാവ് പി.സി.ജോർജിനെതിരെ വിമർശനവുമായി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. ബിജെപി ആരെയും വെല്ലുവിളിക്കുന്ന പ്രസ്ഥാനമല്ലെന്ന് ആനൂപ് ആന്റണി പറഞ്ഞു. ആരുമായും മൽപ്പിടുത്തത്തിന് പോകണമെന്ന കാഴ്ചപ്പാടില്ല.വോട്ട് ചെയ്യുന്നവരെ മാത്രമേ ചേർത്തു പിടിക്കൂ എന്ന സമീപനം ബിജെപിക്കില്ലെന്നും അനൂപ് ആൻറണി ട്വന്റിഫോറിനോട് പറഞ്ഞു.
ഷോൺ ജോർജും പി സി ജോർജും ക്രൈസ്തവ സഭകൾക്കെതിരെ നടത്തിയ പരാമർശങ്ങൾ വ്യക്തിപരമാണ്. കേരളത്തിൽ ക്രൈസ്തവരെ മാത്രമല്ല എല്ലാ വിഭാഗങ്ങളെയും ചേർത്ത് പിടിക്കണമെന്ന നിലപാടാണ് ബിജെപിയ്ക്ക് അനൂപ് ആന്റണി പറഞ്ഞു.
എഫ്സിആർഎ ബില്ല് വരും. എതിർക്കുന്നവർക്ക് വീട്ടിൽ പോകാം. വിദേശത്ത് നിന്ന് പണം വാങ്ങുന്നതിന് കണക്ക് നൽകിയാൽ എന്താണ് പ്രശ്നം. കത്തോലിക്കസഭയാണെന്നും ക്രിസ്ത്യാനിയാണെന്നും വിചാരിച്ചാണ് ‘ഒരു പ്രശ്നവുമില്ല, നിങ്ങൾ ഏത് കണക്ക് തന്നാലും അപ്രൂവ് ചെയ്തേക്കാക്കാമെന്ന്’ അമിത് ഷാ സഭയോട് പറഞ്ഞത്. എന്നിട്ടും എന്തിനാണ് ഇവർ കുരയ്ക്കുന്നത്. ഓരോ മെത്രാന്മാരും അവരുടെ രാഷ്ട്രീയമാണ് പറയുന്നത്. രാഷ്ട്രീയം പറയുന്ന മെത്രാന്മാരെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നുമാണ് പി സ് ജോർജ് സഭയ്‌ക്കെതിരെ പ്രതികരിച്ചത്. എന്നാൽ പി സി ജോർജിന്റെയും ഷോൺ ജോർജ്ജിന്റെയും പ്രസ്താവനകൾ വിവാദമായതോടെയാണ് ബിജെപി നേതൃത്വം വിശദീകരണം തേടിയിരുന്നു.
Story Highlights : Anoop Antony criticizes P C George’s Derogatory remarks against Christian churches
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




