Advertisement

ടി കെ ഗോവിന്ദന്റെ സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്ന് ബിനീഷ് കോടിയേരി; ആരു വീട്ടിൽ വന്നാലും സ്വീകരിക്കുമെന്നും വിനോദിനി

4 days ago
Google News 2 minutes Read

കണ്ണൂർ തളിപ്പറമ്പിൽ സിപിഐഎമ്മിന് കനത്ത തിരിച്ചടി നൽകിയ വിജയത്തിന് പിന്നാലെ കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി ടി കെ ഗോവിന്ദൻ. ഭാര്യയും സിപിഐഎം മുൻ നേതാവുമായ കെ പി രമണിയ്ക്കൊപ്പമാണ് ടി കെ ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണന്റെ കുടുംബാംഗങ്ങളെ കണ്ടത്. ആരു വീട്ടിൽ വന്നാലും സ്വീകരിക്കുമെന്നും പാർട്ടി തള്ളിയോ എന്ന് നോക്കേണ്ട കാര്യമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി പറഞ്ഞു.

ടി കെ ഗോവിന്ദനുമായി വളരെ അടുപ്പം. എന്റെ ശരി എന്റെ ബോധ്യമാണ്. ഞാൻ നല്ലതും ചീത്തയും മറക്കില്ലെന്ന് വിനോദിനി പറഞ്ഞു. സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്നും എന്നാൽ ടി കെ ഗോവിന്ദന്റെ നിലപാടിനോട് യോജിപ്പില്ലെന്നുമാണ് മകൻ ബിനീഷ് കോടിയേരിയുടെ പ്രതികരണം. ഗോവിന്ദന്റെ നിലപാടിനൊപ്പം ഞങ്ങൾക്ക് യോജിപ്പില്ല. പാർട്ടി അക്കാര്യത്തിൽ ഒരു നിലപാട് പറഞ്ഞിട്ടുണ്ടെന്ന് ബിനീഷ് പറഞ്ഞു.

Read Also: മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന ഉറച്ച നിലപാടിൽ മമത ബാനർജി: ശനിയാഴ്ച BJP മുഖ്യമന്ത്രി ചുമതലയേൽക്കും

കോടിയേരി ബാലകൃഷ്ണന്റെ കുടുംബവുമായി ടി.കെ. ഗോവിന്ദനും കുടുംബത്തിനും അടുത്ത ബന്ധമാണുള്ളത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ. ഗോവിന്ദൻ പാർട്ടിവിടുകയായിരുന്നു. തുടർന്ന് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി തളിപ്പറമ്പിൽ മത്സരിച്ച് ജയിക്കുകയായിരുന്നു.

Story Highlights : Bineesh Kodiyeri and Vinodini responds on TK Govindan visit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here