Advertisement

‘ഏറ്റവും കൂടുതൽ മണ്ഡലങ്ങളിൽ പോയി പ്രചാരണം നടത്തിയത് കെ സി’; MLA അല്ലാത്തവരും മുഖ്യമന്ത്രി ആയിട്ടുണ്ട്, പിന്തുണച്ച് ദീപ്തി മേരി വർഗീസ്

May 6, 2026
Google News 1 minute Read
deepthi merry

കോൺഗ്രസിലെ തിരക്കിട്ട മുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ സി വേണുഗോപാലിന് പരസ്യ പിന്തുണയുമായി KPCC ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. മുഖ്യമന്ത്രി ചർച്ചയിൽ എംഎൽഎമാരുടെ അഭിപ്രായം നിർണായകമാണ്.ഏറ്റവും കൂടുതൽ മണ്ഡലങ്ങളിൽ പ്രചാരണം നടത്തിയതും അതിനെല്ലാം നേത്യത്വം നൽകിയതും കെ സി വേണുഗോപാൽ ആണ്.

മത്സര രംഗത്തുള്ളവർക്ക് പൂർണ പിന്തുണ കൊടുത്തത് അദ്ദേഹമാണ്. രാജ്യം മുഴുവൻ കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്വമാണ് അദ്ദേഹത്തെ പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്. അത് അദ്ദേഹംവളരെ ഭംഗിയായി ചെയ്തു തീർത്തു. എ ഐ സി സിയുടെ എല്ലാ സഹായവും പൂർണതോതിൽ മണ്ഡലത്തിൽ എത്തിച്ചത് കെ സിയാണ്. എല്ലാവർക്കും അവരുടേതായ ഉത്തരവാദിത്വം ഉണ്ട്. ആരും അയോഗ്യർ അല്ല. എല്ലാവരും യോഗ്യരായവരാണ്. അവരിൽ നിന്ന് ആരെ തിരഞ്ഞെടുക്കണം എന്നുള്ളത് എ ഐ സി സി തീരുമാനിക്കുമെന്നും എം എൽ എ അല്ലാത്തവരും മുഖ്യമന്ത്രി ആയിട്ടുണ്ടെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു.

ഏകാധിപത്യ പ്രവണത കോൺഗ്രസിൽ അനുവദിക്കാനാകില്ല. ഏകാധിപതികളുടെ തകർച്ചയ്ക്കുള്ള ഉദാഹരണമാണ് പിണറായി വിജയൻ. യുഡിഎഫ് വിജയം ഒരാൾക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും ദീപ്തി വ്യക്തമാക്കി.

അതേസമയം, എ ഐ സി സി നിരീക്ഷകരായ മുകൾ വാസ്നിക്കും അജയ് മാക്കനും ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് കേരളത്തിൽ എത്തും. തീരുമാനം എടുക്കേണ്ടത് സോഷ്യൽ മീഡിയ അല്ലെന്നും ഹൈക്കമാൻഡ് ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനിടെ കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി പെരുമ്പാവൂരിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നു. വി ഡി. സതീശനായി സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രചരണങ്ങൾ നടക്കുന്നുണ്ടെങ്കിലും, അത്തരം സമ്മർദ്ദങ്ങൾ തീരുമാനത്തെ ബാധിക്കില്ലെന്ന രമേശ് ചെന്നിത്തല പറഞ്ഞു. ഫ്ലെക്സ് വെക്കാനും സോഷ്യൽ മീഡിയയിൽ അഭിപ്രായം രേഖപ്പെടുത്താനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ അതല്ല തീരുമാനത്തിനുള്ള മാനദണ്ഡമെന്നും ആണ് അദ്ദേഹം പറഞ്ഞുവെച്ചു.

Story Highlights : Deepthi Mary Varghese supports K C Venugopal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here