Advertisement

ഡൽഹിയിലും ഫ്ലക്സ് പോര്: വി ഡി സതീശന് വേണ്ടി‌ ഡൽഹി കേരള ഹൗസിന് മുന്നിൽ ഫ്ലക്സ്

May 6, 2026
Google News 2 minutes Read

വി ഡി സതീശന് വേണ്ടിയും ഡൽഹി കേരള ഹൗസിന് മുന്നിൽ ഫ്ലക്സ് ബോർഡ്. പട നയിച്ചവൻ നാട് നയിക്കട്ടെ എന്ന വാചകത്തോടെ ഡൽഹി കോൺഗ്രസ്‌ മലയാളി കൂട്ടായ്മയുടെ പേരിലാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. നേരത്തെ കെസി വേണുഗോപാൽ അനുകൂല ഫ്ലക്സ് മാത്രമായിരുന്നു കേരള ഹൗസിന് പുറത്തുണ്ടായിരുന്നത്.

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച സജീവമായിരിക്കെ നേതാക്കൾക്കായി ഇന്നും സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. കെസി വേണുഗോപാലിനായും വി ഡി സതീശനായും രമേശ് ചെന്നിത്തലയ്ക്കായുമാണ് ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടത്. എറണാകുളം പെരുമ്പാവൂരിലും തൃക്കാക്കരയിലും കോട്ടയത്തും പാലായിലും ആലപ്പുഴയിലും കെസി വേണുഗോപാലിനായി ഫ്ലക്സുകൾ ഉയർന്നു. തൃക്കാക്കര വള്ളത്തോൾ ജങ്ഷനിലും കെ സിക്കായി ഫ്ല്കസുകൾ സ്ഥാപിച്ചു. കോട്ടയത്ത് ഡിസിസി ഓഫീസിന് സമീപത്തും നഗരത്തിലും പാലായിലും സമാനമായ രീതിയിൽ കെസിക്കായി ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Read Also: ഫസൽ വധക്കേസ്: സത്യപ്രതിജ്ഞ കഴിയും വരെ വിചാരണക്ക് ഹാജരാകേണ്ട; കാരായി രാജന് അവധി നൽകി CBI കോടതി

പത്തനംതിട്ടയിലും പെരുന്പാവൂരിലും കോഴിക്കോടും കൊല്ലം ചിന്നക്കടയിലും രമേശ് ചെന്നിത്തലയെ അനുകൂലിച്ചും ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു. കേരളത്തെ നയിക്കാൻ രമേശ് ചെന്നിത്തല എന്നാണ് തലവാചകം. വയനാട് മേപ്പാടി പള്ളിക്കവലയിലെ കോൺഗ്രസ്‌ എന്ന പേരിലാണ് വി ഡി സതീശനായി ഫ്ലെക്സ് ബോർഡ്‌ സ്ഥാപിച്ചത്. വി.ഡി. സതീശന്റെ കൂറ്റൻ ഫ്ലെക്സ് ബോർഡുമായി കോഴിക്കോട് തൊട്ടിൽപ്പാലത്ത് യു.ഡി.എഫ് ആഹ്ലാദപ്രകടനം നടത്തി.

Story Highlights : Flex in front of Delhi Kerala House for VD Satheesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here