Advertisement

സർക്കാർ രൂപീകരിക്കാൻ ഗവർണർ അനുമതി നൽകിയില്ല; തമിഴ്നാട്ടിൽ നാളെ സത്യപ്രതിജ്ഞയില്ലെന്ന് സൂചന

7 days ago
Google News 2 minutes Read

തമിഴ്നാട്ടിൽ നാളെ സത്യപ്രതിജ്ഞയില്ലെന്ന് സൂചന. സർക്കാർ രൂപീകരിക്കാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇതുവരെ അനുമതി നൽകിയില്ല. 118 പേരുടെ പിന്തുണവേണമെന്ന് ഗവർണർ ആവശ്യപ്പെട്ടെന്ന് വിവരം. കേവലഭൂരിപക്ഷം വേണമെന്ന് സുപ്രീംകോടതി വിധിയുണ്ടെന്ന് ഗവർണർ അറിയിച്ചതായും സൂചന. 113 പേരുടെ പിന്തുണയാണ് വിജയ് ഗവർണർക്ക് നൽകിയ കത്തിൽ പറയുന്നത്. വിജയ് ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ട് മടങ്ങിയിരുന്നു.

ദീർഘനാളത്തെ ഡിഎംകെ ബന്ധം ഉപേക്ഷിച്ച് കോൺഗ്രസും എൻഡിഎ സഖ്യം വിട്ട് AIADMKയും വിജയ്ക്ക് പിന്തുണ നൽകിയിരുന്നു. നാളെ രാവിലെ പതിനൊന്നരയ്ക്കാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നത്. 108 സീറ്റുകളാണ് ടിവികെ നേടിയത്. 118 സീറ്റുകളെന്ന മാജിക് നമ്പറിലേയ്ക്ക് എത്താൻ വിജയുടെ തമിഴക വെട്രി കഴകത്തിന് സാധിച്ചില്ല. ഡിഎംകെ സഖ്യത്തിൽ 28 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് അഞ്ച് സീറ്റുകളിൽ വിജയിച്ചിരുന്നു.

Read Also: വിജയ് മുഖ്യമന്ത്രിപദത്തിലേക്ക്; AIADMKയുടെയും കോൺഗ്രസിന്റെയും പിന്തുണ, സത്യപ്രതിജ്ഞയ്ക്ക് രാഹുൽ ​ഗാന്ധി എത്തും

നേരത്തെ എഡിഎംകെ മുന്നണിയിലേയ്ക്ക് വിജയ്ക്ക് ക്ഷണമുണ്ടായിരുന്നു. 90 സീറ്റുകളും മുഖ്യമന്ത്രി പദവുമായിരുന്നു വിജയ് ആവശ്യപ്പെട്ടത്. 40 സീറ്റുകളും ഉപമുഖ്യമന്ത്രി പദവും എഡിഎംകെ വാഗ്ദാനം ചെയ്തു. അതിന് വഴങ്ങാതെയാണ് വിജയ് ഒറ്റയ്ക്ക് മത്സരിയ്ക്കാൻ ഇറങ്ങിയത്.

Story Highlights : Governor did not give permission to TVK to form government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here