പാലക്കാട്ടെ സിപിഐഎമ്മിൽ പൊട്ടിതെറി; ഏരിയ കമ്മറ്റി അംഗം അബ്‌ദുൽ ഷുക്കൂർ പാർട്ടി വിട്ടു
പാലക്കാട്ടെ സിപിഐഎമ്മിൽ പൊട്ടിതെറി. പാലക്കാട് ഏരിയ കമ്മറ്റി അംഗവും, പാലക്കാട് നഗരസഭ കൗസിലറുമായ അബ്‌ദുൽ ഷുക്കൂർ പാർട്ടിയിൽ നിന്നും രാജിവെച്ചു. ജില്ലാ സെക്രട്ടി EN സുരേഷ് ബാബുവുമായി ഏരിയ കമ്മറ്റി യോഗത്തിൽ ഉണ്ടായ തർക്കത്തിന് പിന്നാലെയാണ് രാജി. സ്വതന്ത്രനായി മുന്നോട്ട് പോകുമെന്ന് ഫെയ്സ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. അതേസമയം, അബ്‌ദുൽ ഷുക്കൂറിന്റെ രാജിക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നിരവധി ബിജെപി നേതാക്കൾ രംഗത്തെത്തി. ആദ്യ വിക്കറ്റ് വീണു എന്നാണ് ബിജെപിയുടെ പ്രതികരണം.
അബ്‌ദുൽ ഷുക്കൂറിന്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
ഇത് ആരുടെയും ഔദാര്യമല്ല, അധ്വാനത്തിന്റെ അടയാളമാണ്! കഴിഞ്ഞ ഒന്നര വർഷമായി മനസ്സിൽ കൊണ്ടുനടന്ന ആ ഭാരം ഇന്ന് ഇറക്കിവെക്കുന്നു. ഈ പ്രസ്ഥാനത്തിൽ ഞാൻ വഹിച്ച ഉത്തരവാദിത്തങ്ങൾ ആരോ തന്ന ഔദാര്യമോ ‘ഒസിയത്തോ’ ആണെന്ന പരിഹാസം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാൽ ഒന്നുണ്ട്, ഈ നിലയിൽ ഞാനെത്തിയത് ആരുടെയും കൈനീട്ടം വാങ്ങിയല്ല, മറിച്ച് വെയിലത്തും മഴയത്തും ഈ പാർട്ടിക്കായി ചെയ്ത വിയർപ്പിന്റെയും അധ്വാനത്തിന്റെയും ഫലമായാണ്. തമ്പ്രാൻ ചമഞ്ഞ് ഔദാര്യം വിളമ്പുന്നവർക്ക് മുന്നിൽ തലകുനിക്കാനില്ല. ആ അധ്യായം ഇവിടെ അവസാനിക്കുന്നു. കപടമായ ഔദാര്യത്തേക്കാൾ അന്തസ്സുള്ള നിലപാടാണ് എന്നും വലുത്.ഇന്ന് മുതൽ കൂടുതൽ സ്വതന്ത്രനായി, കൂടുതൽ കരുത്തോടെ മുന്നോട്ട്!
Story Highlights : palakkad area committee member leaves cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




