Advertisement

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം, വരുന്ന അഞ്ചുദിവസം ശക്തമായ മഴ പെയ്യും; 10 ജില്ലകളിൽ അലേർട്ട്

May 6, 2026
Google News 1 minute Read

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം, വേനൽ മഴ ശക്തമാകും.10 ജില്ലകളിൽ മഴ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം തിരുവനന്തപുരം ജില്ലകളിൽ മുന്നറിയിപ്പ്. വരുന്ന അഞ്ചുദിവസം മഴ തുടരും. കോട്ടയം എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ട്. അടുത്ത മൂന്നു മണിക്കൂർ മാത്രം മുന്നറിയിപ്പ് ബാധകം. ശക്തമായ മഴയ്ക്കും അമ്പത് കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, നാളെ (07/05/2026) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്..മെയ് 8 ന് കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലും മെയ് 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് പത്തിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

Story Highlights : rain alert continues in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here