സുവേന്ദു അധികാരിയുടെ സഹായി വെടിയേറ്റ് കൊല്ലപ്പെട്ടു
പശ്ചിമ ബംഗാളിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ സഹായി വെടിയേറ്റ് കൊല്ലപ്പെട്ടു. സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് റാത്ത് എന്നയാളാണ് കൊല്ലപ്പെട്ടത്. പോലീസ് അന്വേഷണം തുടങ്ങി. നാലു റൗണ്ട് വെടിയേറ്റു. കാറിൽ സഞ്ചരിച്ചുകൊണ്ടിരിക്കെയാണ് വെടിയേറ്റത്. ബുധനാഴ്ച രാത്രി കൊൽക്കത്തയ്ക്കടുത്തുള്ള മധ്യഗ്രാം പ്രദേശത്ത് വെച്ചാണ് ചന്ദ്രനാഥ് ദത്ത് കൊല്ലപ്പെട്ടത്.
ചന്ദ്രനാഥ് റാത്തിന്റെ തലയ്ക്കും വെടിയേറ്റു. വെടിയേറ്റതിനെ തുടർന്ന് അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നയാൾക്കും ഗുരുതര പരുക്കേറ്റിട്ടുണ്ട്. കറുത്ത സ്കോർപിയോ വാഹനത്തിനുള്ളിൽ ഇരിക്കുമ്പോൾ റാത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ബൈക്കിൽ എത്തിയ അക്രമികൾ വെടിയുതിർത്തതായാണ് റിപ്പോർട്ടിൽ പറയുന്നത്.
Story Highlights : Suvendu Adhikari aide shot dead in Bengal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




