Advertisement

‘ബംഗാളിൽ നടന്നത് സത്യസന്ധമായ തിരഞ്ഞെടുപ്പ് അല്ല, വൻ തിരിമറി നടന്നു’; മമതയ്ക്ക് പിന്തുണയുമായി അഖിലേഷ് യാദവ്

May 7, 2026
Google News 2 minutes Read

മമതാ ബാനർജിക്ക് പിന്തുണയുമായി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. സത്യസന്ധമായ തിരഞ്ഞെടുപ്പ് അല്ല ബംഗാളിൽ നടന്നതെന്നും വൻ തിരുമറി നടന്നെന്നും അഖിലേഷ് യാദവ് ആരോപിച്ചു. തെരഞ്ഞെടുപ്പിൽ നടന്നത് വൻ തിരിമറി. പലതട്ടിൽ തിരുമറി നടന്നുവെന്നും അദേഹം ആരോപിച്ചു. കൊൽക്കത്തയിലെത്തി മമതയെ നേരിൽകണ്ട് പിന്തുണ ഉറപ്പ് നൽകി.

അതേസമയം പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ ഭരണം അവസാനിച്ചു. ഗവർണർ നിയമസഭ പിരിച്ചു വിട്ടു. പുതിയ സർക്കാർ അധികാരത്തിൽ വരുന്നതിന് മുന്നോടിയായി ഉള്ള നടപടിക്രമമാണിത്. പുതിയ സർക്കാർ 2026 മെയ് ഒമ്പതിന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ മമതാ ബാനർജി ഇതുവരെ പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിട്ടില്ല.

Read Also: തോല്‍വി പരിശോധിക്കാന്‍ ഇടത് പാര്‍ട്ടികള്‍; സിപിഐ, സിപിഐഎം കേന്ദ്ര നേതൃയോഗങ്ങള്‍ ചേരും

ബംഗാളിൽ തോൽവി അംഗീകരിക്കില്ലെന്നും താൻ രാജി വയ്ക്കില്ലെന്നുമായിരുന്നു മമതാ ബാനർജിയുടെ നിലപാട്. നൂറിലേറെ സീറ്റുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്കൊപ്പം ചേർന്ന് മോഷ്ടിച്ചതാണെന്നും ഇന്ത്യാസഖ്യം കൂട്ടായ പോരാട്ടത്തിനിറങ്ങുമെന്നും മമതാ ബാനർജി കൊൽക്കത്തയിൽ പ്രഖ്യാപിച്ചിരുന്നു.

Story Highlights : Akhilesh Yadav has extended his support to Mamata Banerjee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here