അലയന്‍സ് അരീനയിലും ബയേണിനെ പൂട്ടി പിഎസ്ജി; ചാമ്പ്യന്‍സ് ലീഗില്‍ ആര്‍സനല്‍-പിഎസ്ജി ഫൈനല്‍
ജര്‍മ്മന്‍ ക്ലബ്ബ് ആയ ബയേണ്‍ മ്യൂണികിന്റെ തട്ടകമായ അലയന്‍സ് അരീനയില്‍ പോയി വെന്നിക്കൊടി പാറിച്ച പിഎസ്ജി യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക്. സെമി ഫൈനലിന്റെ രണ്ടാം പാദത്തിലും 1-1 (അഗ്രഗേറ്റ് സ്‌കോര്‍ 5-6) ന്റെ വിജയം സ്വന്തമാക്കിയ പിഎസ്ജി മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തി. കഴിഞ്ഞ ആഴ്ച്ച പിഎസ്ജിയുടെ മൈതാനമായ പാര്‍ക്ക് ഡേ പ്രിന്‍സസില്‍ നടന്ന മത്സരം 5-4ന് പിഎസ്ജി വിജയിച്ചിരുന്നു. ഇപ്പോള്‍ ഇരുപാദങ്ങളിലുമായി 6-5ന്റെ ജയത്തോടെയാണ് ഫ്രഞ്ച് ക്ലബ്ബിന്റെ ഫൈനല്‍ പ്രവേശനം. ബുഡാപെസ്റ്റില്‍ മേയ് 30-ന് നടക്കുന്ന ഫൈനലില്‍ ഇംഗ്ലീഷ് ക്ലബ്ബ് ആഴ്സണലാണ് പിഎസ്ജിയുടെ എതിരാളികള്‍.
കളിയാരംഭിച്ച് മൂന്നാം മിനിറ്റില്‍ തന്നെ ഒസ്മാന്‍ ഡെംബെലെയിലൂടെ പിഎസ്ജി മുന്നിലെത്തിയെങ്കിലും അവസാന നിമിഷത്തില്‍ പിഎസ്ജി പ്രതിരോധത്തിന് പിഴച്ചു. ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റില്‍ ഹാരി കെയ്നാണ് ബയേണിനായി ഗോള്‍ നേടിയത്. അതേസമയം റഫറിയുടെ തെറ്റായ തീരുമാനങ്ങള്‍ ബയേണിന് എതിരായിരുന്നുവെന്ന് ബയേണ്‍ അധികൃതരും താരങ്ങളും ആരോപിക്കുന്നുണ്ട്. ആദ്യ പകുതിയില്‍ നുനോ മെന്‍ഡസിനെതിരേ ഹാന്‍ഡ്ബോളിനായി ബയേണ്‍ താരങ്ങള്‍ അപ്പീല്‍ ചെയ്തെങ്കിലും റഫറി അനുവദിക്കാതിരുന്നതും പിന്നീട് ജാവോ നെവസിനെതിരായ മറ്റൊരു ഹാന്‍ഡ് ബോള്‍ അപ്പീലും റഫറി തള്ളി. രണ്ട് തീരുമാനങ്ങളിലും റഫറി വാര്‍ പരിശോധിക്കാതിരുന്നതും ബയേണ്‍ താരങ്ങളെ ചൊടിപ്പിച്ചു. മത്സരശേഷം താരങ്ങള്‍ റഫറിമാരെ വളഞ്ഞിട്ട് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നതും കാണാമായിരുന്നു.
Story Highlights: Bayern Munich vs PSG semifinal in Champions League
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




