Advertisement

തോല്‍വി പരിശോധിക്കാന്‍ ഇടത് പാര്‍ട്ടികള്‍; സിപിഐ, സിപിഐഎം കേന്ദ്ര നേതൃയോഗങ്ങള്‍ ചേരും

6 days ago
Google News 2 minutes Read
cpi

തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ ഗൗരവമായ ആത്മപരിശോധനയിലേക്ക് ഇടത് പാര്‍ട്ടികള്‍. സിപിഐ, സിപിഐഎം കേന്ദ്ര നേതൃയോഗങ്ങള്‍ ഡല്‍ഹിയില്‍ ചേരും. പരാജയ കാരണങ്ങള്‍ ഇഴകീറി പരിശോധിക്കാനും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് നേതൃത്വത്തിന്റെ തീരുമാനം.

കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് ശേഷം സിപിഐയുടെ നിര്‍ണ്ണായക നേതൃയോഗങ്ങള്‍ക്കാണ് നാളെ ഡല്‍ഹിയില്‍ തുടക്കമാകുന്നത്. നാളെ രാവിലെ പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗവും തുടര്‍ന്ന് ദേശീയ എക്‌സിക്യൂട്ടീവും ചേരും. ശനി, ഞായര്‍ ദിവസങ്ങളില്‍ ദേശീയ കൗണ്‍സില്‍ യോഗം നടക്കും. സംസ്ഥാനത്തു നിന്നുള്ള തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടുകള്‍ യോഗം വിശദമായി ചര്‍ച്ച ചെയ്യും. കടുത്ത വിമര്‍ശനവും യോഗത്തില്‍ സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ ഉയര്‍ന്നേക്കും.

സമാനമായ രീതിയില്‍ സിപിഐഎമ്മും പരാജയ കാരണങ്ങള്‍ ഇഴകീറി പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ മാസം പത്ത്, പതിനൊന്ന് തീയതികളില്‍ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഡല്‍ഹിയില്‍ ചേരും. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരിച്ചടിയും വോട്ട് വിഹിതത്തിലെ കുറവും പിബി വിലയിരുത്തും. ഇതിനുപുറമേ പിണറായി വിജയന്‍ പ്രതിപക്ഷ സ്ഥാനത്തേക്ക് വരുന്നത് സംബന്ധിച്ചും പിബി തീരുമാനം എടുക്കും. ഈ മാസം അവസാനവാരം കേന്ദ്ര കമ്മിറ്റിയും ഡല്‍ഹിയില്‍ ചേരുന്നുണ്ട്.

Story Highlights : CPI and CPIM central leadership meetings to be held

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here