Advertisement

ഫ്‌ളക്‌സില്‍ നിന്ന് മാത്യു കുഴല്‍നാടന്റെ ചിത്രം വെട്ടിമാറ്റി; മൂവാറ്റുപുഴയില്‍ മുസ്‌ലീം ലീഗ് പ്രതിഷേധം

2 days ago
Google News 3 minutes Read
kuzhalnadan

മൂവാറ്റുപുഴയില്‍ മാത്യു കുഴല്‍നാടനെതിരെ മുസ്‌ലീം ലീഗിന്റെ പ്രതിഷേധം. ഫ്‌ളക്‌സില്‍ നിന്നും മാത്യുകുഴല്‍നാടന്റെ ചിത്രം വെട്ടിമാറ്റി. ഫ്‌ളക്‌സ് കത്തിച്ചും പ്രതിഷേധിച്ചു. ഫ്‌ളക്‌സ് ബോര്‍ഡില്‍ കുഴല്‍നാടനെ കൂടാതെ രമേശ് ചെന്നിത്തലയുടേയും വി ഡി സതീശന്റെയും ചിത്രങ്ങളുണ്ടായിരുന്നു. ഇവര്‍ ഇനി നാടുനയിക്കട്ടെ എന്നായിരുന്നു ബോര്‍ഡിലുണ്ടായിരുന്നത്. ഇതില്‍ നിന്ന് മാത്യു കുഴല്‍നാടന്റെ ചിത്രം വെട്ടിമാറ്റിയായിരുന്നു പ്രതിഷേധം. (Muslim League protests against Mathew Kuzhalnadan)

കണ്ണൂര്‍ ഇരിക്കൂറിലല്‍ മാത്യു കുഴല്‍നാടനെതിരെ മുസ്‌ലീം യൂത്ത് ലീഗിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഫ്‌ളക്‌സില്‍ മാത്യു കുഴല്‍നാടനെതിരെ രൂക്ഷ വിമര്‍ശനമാണുണ്ടായിരുന്നത്. ‘കുഴല്‍നാടാ നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ടെ’ന്ന് ഫ്‌ലക്‌സില്‍ പറയുന്നു. ‘പട നയിച്ചവര്‍ ഭരിക്കട്ടെ’ എന്നും ബോര്‍ഡില്‍ പറയുന്നു.

Read Also: ‘കുഴൽനാടാ നിൻ്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട’: ഇരിക്കൂറിൽ മാത്യു കുഴൽനാടനെതിരെ യൂത്ത് ലീഗിന്റെ ഫ്ലക്സ്

കോണ്‍ഗ്രസ് മുഖ്യമന്ത്രി ചര്‍ച്ചയില്‍ വി ഡി സതീശനെ പിന്തുണച്ചതില്‍ മുസ്ലിം ലീഗിനെതിരെ മാത്യു കുഴല്‍നാടന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലീഗ് പ്രതിഷേധം കടുപ്പിക്കുന്നത്.

മുസ്ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടാറില്ല. തിരിച്ചും അങ്ങനെയാകണമെന്ന് മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. രാഷ്ട്രീയമായി മുസ്ലിം ലീഗിന് എപ്പോഴൊക്കെ ആക്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ കോണ്‍ഗ്രസ് ഒപ്പം ഉണ്ടായിരുന്നു. പരസ്പര ധാരണയോടുകൂടി മുന്നോട്ട് പോകണമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

കോണ്‍ഗ്രസ് മുഖ്യമന്ത്രി ആരെന്നതില്‍ തീരുമാനം ഞായറാഴ്ചയുണ്ടാകും. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള അവകാശ വാദത്തിലുറച്ച് നില്‍ക്കുകയാണ് കെസി വേണുഗോപാലും വിഡി സതീശനും രമേശ് ചെന്നിത്തലയും. എംഎല്‍എമാര്‍ക്കൊപ്പം ഘടകകക്ഷികളുടേയും നിലപാട് ആരായണമെന്നാണ് ആവശ്യം.

Story Highlights : Muslim League protests against Mathew Kuzhalnadan in Muvattupuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here