Advertisement

‘സിപിഐക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണം’; ബിനോയ് വിശ്വം

May 8, 2026
Google News 2 minutes Read
binoy vishwam

സിപിഐക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന് ബിനോയ് വിശ്വം. സാങ്കേതികമായ തടസങ്ങള്‍ പറയാന്‍ സാധിക്കില്ലെന്നും മുന്‍പും ഇത്തരത്തില്‍ ഉണ്ടായിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കേണ്ടത് സിപിഐഎം എന്നും സര്‍ക്കാറിനെ തിരുത്തേണ്ട ഘട്ടങ്ങളില്‍ സിപിഐ കൃത്യമായി തിരുത്തിയിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഐഎമ്മിനെതിരെ തുറന്നടിച്ച് സിപിഐ കേന്ദ്ര സെക്രട്ടറിയെ അംഗം പ്രകാശ് ബാബു പ്രതികരിച്ചു. മുന്നണിയില്‍ കൂടിയാലോചന ഇല്ലാതെ സര്‍ക്കാര്‍ ഏകപക്ഷീയമായി എടുത്ത തീരുമാനങ്ങള്‍ തിരിച്ചടിയായി എന്ന് അദ്ദേഹം വിമര്‍ശിച്ചു. ഫലങ്ങള്‍ അവലോകനം ചെയ്യാന്‍ സിപിഐയുടെ നേതൃയോഗങ്ങള്‍ ഡല്‍ഹിയില്‍ തുടരുകയാണ്.

തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഐ ശക്തമായ വിമര്‍ശനമാണ് സിപിഐഎമ്മിനെതിരെ ഉന്നയിക്കുന്നത്. പി എം ശ്രീ, ആശാവര്‍ക്കര്‍മാരുടെ സമരം തുടങ്ങി സര്‍ക്കാര്‍ എടുത്ത നിലപാടുകള്‍ കനത്ത തിരിച്ചടിക്ക് കാരണമായി. മുന്നണിയിലെ ഘടകകക്ഷികളെ വിശ്വാസത്തില്‍ എടുക്കാതെ മുന്നോട്ട് പോയതും പരാജയത്തിന് കാരണമായതായി സിപിഐ നേതാക്കള്‍ പറയുന്നു.

Story Highlights : ‘CPI needs the post of Deputy Leader of the Opposition’; Binoy Vishwam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here