ബംഗാളിലെ ബിജെപി ജയം: ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ നാടുവിടുന്നുവെന്നത് സത്യമോ? വൈറല്‍ വിഡിയോയ്ക്ക് പിന്നിലെന്ത്?
പശ്ചിമ ബംഗാളിലെ മമത ബാനര്‍ജി ഭരണത്തെ അട്ടിമറിച്ച് ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബംഗാളില്‍ ബിജെപി ഭരണം വന്നതോടെ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റവും അവസാനിക്കുകയാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് വിഡിയോ. ബിജെപി ഭരണത്തില്‍ വരുമെന്നായതോടെ നിരവധി അനധികൃത കുടിയേറ്റക്കാര്‍ ബാഗുകളുമായി ഇന്ത്യ വിടുന്നുവെന്ന് സൂചിപ്പിക്കുന്ന ചില ദൃശ്യങ്ങള്‍ കൂടി വിശദീകരിച്ചുകൊണ്ടാണ് വിഡിയോ. ഇത് ബിജെപി അനുഭാവികള്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. (fake video claims Bangladeshi illegal immigrants leave bengal after bjp win)

വിഡിയോയുടെ സത്യാവസ്ഥയെന്ത്?
നിരവധി ഇസ്ലാം മതവിശ്വാസികള്‍ ബാഗുകളുമായി കൂട്ടത്തോടെ യാത്ര പുറപ്പെടുന്നത് ചൂണ്ടിക്കാട്ടി ഒരു യുവാവ് സംസാരിക്കുന്നതാണ് പ്രചരിക്കുന്ന വിഡിയോയിലുള്ളത്. ഈ വിഡിയോയും ഇതില്‍ നിന്നുള്ള ചില സ്‌ക്രീന്‍ ഷോട്ടുകളും പങ്കുവച്ചുകൊണ്ട് ബിജെപി വന്നില്ലെങ്കില്‍ ഇതാണ് ബംഗാളിന്റെ അവസ്ഥയെന്ന തരത്തിലാണ് പലരും വിഡിയോ പങ്കുവച്ചിട്ടുള്ളത്.
Read Also: കെ സി വേണുഗോപാലിന് സമസ്ത കാന്തപുരം വിഭാഗത്തിന്റെ പിന്തുണ; ഹൈക്കമാന്‍ഡിന് കത്തയച്ചു
ഈ വിഡിയോ എന്തായാലും ഇപ്പോഴത്തെ ബിജെപി വിജയത്തിന് ശേഷം ഷൂട്ട് ചെയ്തതല്ലെന്ന് ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ നിന്ന് തന്നെ വ്യക്തമാകുന്നുണ്ട്. 2026 ജനുവരി മാസത്തിലാണ് ഇന്റര്‍നെറ്റില്‍ ഈ വിഡിയോ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ദിപ് ഘോഷ് എന്ന ഐഡിയില്‍ നിന്നാണ് വിഡിയോ വന്നത്. ഒരു മതപരമായ ചടങ്ങില്‍ പങ്കെടുക്കാനായി ഇസ്ലാം മതവിശ്വാസികള്‍ യാത്ര പുറപ്പെടുന്നതിന്റെ വിഡിയോയാണ് തെറ്റായ വിശദീകരണത്തോടെ പ്രചരിക്കുന്നത്.
Story Highlights : fake video claims Bangladeshi illegal immigrants leave bengal after bjp win
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




