Advertisement

‘ചുമ്മാതെയാണോ പോലീസ് സുല്ലിട്ടത്’ ; ദൃശ്യം 3 ജീത്തു ജോസഫ് എന്താവും ഒളിപ്പിച്ചിട്ടുണ്ടാവുക?

May 9, 2026
Google News 3 minutes Read

മലയാള സിനിമയ്ക്ക് അന്ത്രരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടി കൊടുത്ത ദൃശ്യം സിനിമാ പരമ്പരയിലെ മൂന്നാമത്തെ ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. സംഘർഷഭരിതവും മോഹൻലാൽ അവതരിപ്പിച്ച ജോർജ്ജുകുട്ടിയെന്ന കേന്ദ്ര കഥാപാത്രത്തിന്റെയും കുടുംബത്തിന്റെയും കഥയുടെ വ്യക്തമായ പുരോഗമനവും ട്രെയ്‌ലറിൽ കാണാൻ സാധിക്കുന്നുണ്ട്.

ഒന്നിലും രണ്ടിലും കാണാൻ സാധിച്ചത് പോലെ വരുൺ തിരോധനത്തെ സംബന്ധിച്ച അന്വേഷണം ആയിരിക്കില്ല മൂന്നാം ഭാഗത്തിന്റെ പ്രധാന പ്രമേയമെന്നും ട്രെയ്‌ലറിൽ കാണാം. മറിച്ച് കുറ്റകൃത്യം മറച്ചു പിടിച്ച് ജീവിതാന്ത്യം വരെ കഴിയാൻ വിധിക്കപ്പെട്ട ജോർജ്ജുകുട്ടിയുടെ കുറ്റബോധത്തിനും ഭയത്തിനും ആവും മുൻഗണന.

ചിത്രത്തിൽ ആരാധകർ പ്രതീക്ഷിക്കുന്നത് പോലെ സസ്പെൻസോ, ട്വിസ്റ്റോ ഒന്നും ഉണ്ടാകില്ല എന്ന സംവിധായകൻ പലകുറി പറഞ്ഞുവെങ്കിലും ആരാധകർ അത് വിശ്വസിക്കാൻ തയാറല്ല. ദൃശ്യം 3 യിലും ജോർജുകുട്ടി ആരാധകരെ ഞെട്ടിച്ച് ഒരു മികച്ച ട്രയോളജി മലയാളത്തിന് നൽകുമെന്ന് തന്നെയാണ് അവരുടെ പ്രതീക്ഷ.

ചിത്രത്തിന് വീണ്ടും സെക്വലുകൾ ഉണ്ടായേകാം എന്ന സൂചന ഇതിനകം അണിയറപ്രവർത്തകരും മോഹൻലാൽ ഉൾപ്പെടുന്ന അഭിനേതാക്കളും നൽകി കഴിഞ്ഞു. ചിത്രത്തിന്റെ ബുക്കിങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. മോഹൻലാലും മീനയും ആദ്യ ടിക്കറ്റുകൾ ദൃശ്യം 3 ട്രെയ്‌ലർ ലോഞ്ചിൽ വെച്ച് വാങ്ങിയതും ശ്രദ്ദേയമാണ്.

Story Highlights :‘No wonder why police got scammed by georgekutti’; What would Jeethu Joseph be hiding in drishyam 3?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here