Advertisement

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ നിര്‍ദേശിച്ച് ഹൈക്കമാന്‍ഡ്? അതൃപ്തി അറിയിച്ച് വി ഡി സതീശന്‍

May 9, 2026
Google News 1 minute Read
congress

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ നിര്‍ദേശിച്ച ഹൈക്കമാന്‍ഡ് നീക്കത്തില്‍ വി ഡി സതീശന്‍ അതൃപ്തി അറിയിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ നേതാക്കളെ ഹൈക്കമാന്‍ഡ് ഒറ്റക്കൊറ്റയ്ക്ക് കാണുകയാണ്.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നേതൃത്വം ഏല്‍പ്പിച്ച ചുമതല ഭംഗിയായി നിര്‍വഹിച്ചു. തന്നെ ഏല്‍പ്പിച്ച ദൗത്യം നിറവേറ്റി. മുഖ്യമന്ത്രി സ്ഥാനമില്ലെങ്കില്‍ മന്ത്രി സഭയിലേക്ക് ഇല്ല എന്ന നിലപാടാണ് വി ഡി സതീശന്‍ സ്വീകരിക്കുന്നത്.

എംഎല്‍എമാരുടെ കൂടുതല്‍ പിന്തുണ കെ സി വേണുഗോപാലിനാണ്. ഇന്ന് തന്നെ കേരളത്തിന്റെ മുഖ്യമന്ത്രി ആരാണെന്നതില്‍ തീരുമാനം ഉണ്ടാകും. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം എന്നാണെന്നത് വ്യക്തമല്ല.

അതേസമയം. തിരഞ്ഞെടുപ്പ് ഫലം വന്ന് അഞ്ച് ദിവസമായിട്ടും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ യുഡിഎഫില്‍ തീരുമാനമായിട്ടില്ല എന്നത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. എഐസിസി നിരീക്ഷകരായി തെരഞ്ഞെടുക്കപ്പെട്ട മുകുള്‍ വാസ്നിക്കും അജയ് മാക്കനും കേരളത്തിലെത്തി ചര്‍ച്ച മടങ്ങിയിട്ട് ഒരു ദിവസം പിന്നിട്ടു. ഇപ്പോഴും ഒറ്റപ്പേരിലേക്ക് എത്താന്‍ കോണ്‍ഗ്രസിന് ആയിട്ടില്ല. വി ഡി സതീശനായി പരസ്യ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ കെപിസിസിക്ക് ഇടപെടേണ്ടി വന്നിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കെപിസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കൃത്യമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Story Highlights : VD Satheesan expresses dissatisfaction against KC Venugopal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here