Advertisement

നിർമ്മാണത്തിലിരുന്ന വീടിനകത്ത് കളിച്ചു കൊണ്ടിരിക്കെ സ്ലാബ് അടർന്നുവീണു; നീലേശ്വരത്ത് 12 കാരന് ദാരുണാന്ത്യം

May 10, 2026
Google News 3 minutes Read
nileshwar

കാസർഗോഡ് നീലേശ്വരത്ത് നിർമ്മാണത്തിലിരിക്കുന്ന വീടിനകത്ത് കളിച്ചു കൊണ്ടിരിക്കെ സ്ലാബ് അടർന്നുവീണ് 12 വയസ്സുകാരന് ദാരുണാന്ത്യം.പാലായി പള്ളിയിലെ ഉസ്താദ് അബ്ദുൽ ഗഫൂർ – സൈനബ ദമ്പതികളുടെ മകൻ മുഹമ്മദ് റബിൻ ആണ് മരിച്ചത്. ആറാം ക്ലാസ് വിദ്യാർഥിയാണ്.

ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത്. അയൽവാസിയുടെ നിർമ്മാണത്തിലിരിക്കുന്ന വീടിനകത്ത് കളിക്കുകയായിരുന്നു കുട്ടി. പരുക്കേറ്റ കുട്ടിയെ ഉടൻ നീലേശ്വരം സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ കാഞ്ഞങ്ങാട് ഐഷാൽ മെഡിസിറ്റിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. രണ്ട് ഇളയ സഹോദരങ്ങൾ ഉണ്ട്.

Story Highlights: A slab fell off while he was playing inside a house under construction; a 12-year-old boy died in Nileshwar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here