Advertisement

ആരാകും പ്രതിപക്ഷ നേതാവ്? നിർണായക തീരുമാനം ഇന്ന്, CPIM പൊളിറ്റ് ബ്യൂറോ യോഗം ചേരും

May 10, 2026
Google News 2 minutes Read

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോ എന്നതിൽ നിർണായക തീരുമാനം ഇന്ന്. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ ചേരും. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന ചോദ്യത്തോട് പിണറായി വിജയൻ പ്രതികരിച്ചില്ല. തിരഞ്ഞെടുപ്പ് അവലോകനം യോഗത്തിൽ ഉണ്ടാകുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. ഡൽഹിയിൽ തുടരുന്ന സിപിഐ ദേശീയ കൗൺസിൽ യോഗം കേരളത്തിലെ തിരിച്ചടി വിശദമായി വിലയിരുത്തും.

തിരഞ്ഞെടുപ്പിനെ ഫലത്തെ കുറിച്ച് സെക്രട്ടറി പറയുമെന്നായിരുന്നു പിണറായി വിജയൻ പ്രതികരിച്ചത്. എന്നാൽ അതിനെക്കുറിച്ച് പിന്നീട് പറയാമെന്നായിരുന്നു എംവി ​ഗോവിന്ദന്റെ പ്രതികരണം. പ്രതിപക്ഷ നേതാവിൻ്റെ വിഷയം ചർച്ച ചെയ്യണോ എന്ന്, പോളിറ്റ് ബ്യൂറോ യോഗം ചേർന്ന ശേഷമാകും തീരുമാനിക്കുക. യോഗത്തിൻ്റെ അജണ്ട നിശ്ചയിക്കുക യോഗം ചേർന്ന ശേഷമാകുമെന്ന് എം എ ബേബി പറഞ്ഞു.

Read Also: അസമിലെ കോൺ​ഗ്രസ് പരാജയം: പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഗൗരവ് ഗൊഗോയ്

കേരളത്തിലും പശ്ചിമ ബംഗാളിലുമുണ്ടായ പരാജയങ്ങളുടെ പ്രാഥമിക വിലയിരുത്തലാണ് യോഗത്തിന്റെ പ്രധാന അജണ്ട. പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണോ എന്നതിൽ പിബി വ്യക്തത വരുത്തും. തിരഞ്ഞെടുപ്പ് തിരിച്ചടി ചർച്ച ചെയ്യാൻ ഇന്നും നാളെയും നടക്കുന്ന പോളിറ്റ് ബ്യൂറോ യോഗം അടക്കം തുടർച്ചയായ അഞ്ച് ദിവസമാണ് സിപിഐഎം നേതൃയോഗങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.

Story Highlights : CPIM Politburo meeting will be held today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here