Advertisement

‘മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് അറിയിക്കും; ഇനി ചർച്ചയുടെ ആവശ്യമില്ല’; സണ്ണി ജോസഫ്

May 10, 2026
Google News 2 minutes Read

മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. നേതാക്കളുമായി ഇനി ചർച്ചയുടെ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. തീരുമാനം ഹൈക്കമാൻഡ് അറിയിക്കും. തീയതി പറയാനില്ല. ഇന്ന് തന്നെ പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തിന് കെപിസിസി അധ്യക്ഷൻ കൃത്യമായ മറുപടി നൽകിയില്ല.

ജനമനസിലെ അപ്രീയം പരിഹരിക്കാൻ ഇന്നലെ തന്നെ തീരുമാനിച്ചിട്ടുണ്ട്. വിവാദങ്ങളിൽ നടപടി ഒഴിവാക്കാൻ എല്ലാവരും ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ ​ഗാന്ധിയും മല്ലികർജുൻ ഖർ​ഗെയും ആണ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. അവരുടെ മുന്നിൽ വ്യക്തമായ മാനദണ്ഡ‍ങ്ങളുണ്ട്. ഘടകകക്ഷികളുടെ അഭിപ്രായവും ഹൈക്കമാൻഡ് ആണ് തീരുമാനിക്കുകയെന്ന് സണ്ണി ജോസഫ് പറഞ്ഞു.

Read Also: കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് കാതോര്‍ത്ത് ഏഴാം നാള്‍; രണ്ട് ദിവസത്തിനകം ഹൈക്കമാന്‍ഡ് തീരുമാനം പറയുമെന്ന് സൂചന

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് കാതോര്‍ത്ത് ഏഴാം നാളും കാത്തിരിക്കുകയാണ് കേരളം. തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടിരിക്കുകയാണ് നേതാക്കള്‍. ഇന്നോ നാളെയോ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. ഇന്നലെ കേരളത്തിലെ നേതാക്കളുമായി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സോണിയാ ഗാന്ധിയുമായിയും, ഘടക കക്ഷികളുമായും ആശയവിനിമയം നടത്തിയ ശേഷമാകും പ്രഖ്യാപനം നടത്തുക. അതേസമയം സംസ്ഥാനത്ത് നടക്കുന്ന ഫ്‌ലക്‌സ് യുദ്ധത്തിലും, ശക്തി പ്രകടനങ്ങളിലും രാഹുല്‍ ഗാന്ധി കടുത്ത അതൃപ്തി യോഗത്തില്‍ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Story Highlights : High command will announce who will be CM says Sunny Joseph

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here