ഗൾഫ് രാജ്യങ്ങളിൽ ഇറാൻ ആക്രമണം; ആർക്കും പരിക്കില്ലെന്ന് പ്രതിരോധ മന്ത്രാലയങ്ങൾ
ഗൾഫ് രാജ്യങ്ങളിൽ ഇറാൻ ആക്രമണം. കുവൈറ്റ്, ഖത്തർ, യുഎഇ എന്നിവിടങ്ങളിലേയ്ക്ക് ഇറാൻ ഡ്രോൺ ആക്രമണം നടത്തി.
രണ്ട് ഡ്രോൺ ആക്രമണ ശ്രമങ്ങളുണ്ടായെന്ന് യുഎഇ. ഡ്രോൺ ആക്രമണത്തിൽ ഖത്തർ തീരത്ത് ചരക്കു കപ്പലിന് തീപിടിച്ചു. കുവൈറ്റിലേയ്ക്ക് നിരവധി തവണ ഡ്രോൺ ആക്രമണ ശ്രമങ്ങളുണ്ടായി.
ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്ന് ഖത്തർ, യുഎഇ, കുവൈറ്റ് പ്രതിരോധ മന്ത്രാലയങ്ങൾ അറിയിച്ചു. അമേരിക്കയെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനെ യുഎസ് ആക്രമിച്ചാൽ പശ്ചിമേഷയിൽ അമേരിക്കയെ സഹായിക്കുന്നവരെ ആക്രമിക്കും. ഹോർമൂസ് കടലിൽ തങ്ങളുടെ കപ്പലുകൾ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞദിവസങ്ങളിൽ യുഎഇ കേന്ദ്രീകരിച്ച് ആക്രമണങ്ങൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും ആക്രമണം വ്യാപിപ്പിച്ചിരിക്കുന്നത്. ഇറാൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Story Highlights : Iran attacks Kuwait, Qatar, UAE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




