കഴിക്കുന്ന പ്രൊട്ടീന്റെ അളവ് കൃത്യമാണ്, എന്നിട്ടും ശരീരഭാരം കുറയുന്നില്ലേ? കാരണങ്ങള്‍ ഇതൊക്കെയാകാം
പല വിധ അഭിപ്രായ ഭിന്നതകളും തര്‍ക്കങ്ങളും നിലനില്‍ക്കുന്നുവെങ്കിലും ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പൊതുവേ ആദ്യം ചെയ്യുന്നത് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം നിയന്ത്രിക്കുകയും പ്രൊട്ടീന്‍ കൂട്ടുകയും ചെയ്യുകയാണ്. ഒരു ആരോഗ്യപ്രദമായ ഭക്ഷണക്രമത്തില്‍ പ്രൊട്ടീന്‍ ഒഴിവാക്കാനാകാത്ത ഒരു കാര്യമാണെന്നതില്‍ സംശയമില്ല. പ്രൊട്ടീന്‍ ആവശ്യത്തിന് കഴിക്കുന്നുവെങ്കിലും ശരീരഭാരത്തിന് ഒരു മാറ്റമില്ലെന്ന് പലരും പരാതിപ്പെടാറുണ്ട്. ഇതിന് പലവിധ കാരണങ്ങള്‍ ഉണ്ട്. പ്രൊട്ടീന്‍ കഴിയ്ക്കുന്നതിനൊപ്പം താഴെപ്പറയുന്ന തെറ്റുകള്‍ നിങ്ങള്‍ വരുത്തുന്നില്ലെന്ന് കൂടി ഉറപ്പുവരുത്തണം. (Not losing weight even with a high-protein diet? avoid these mistakes)
നിത്യേനെ കഴിക്കുന്ന കലോറി
നിങ്ങള്‍ നിത്യവും കഴിക്കുന്ന കലോറി വളരെ കൂടുതലാണെങ്കില്‍ ആവശ്യത്തിന് പ്രൊട്ടീന്‍ കഴിച്ചാല്‍ പോലും ഭാരം കുറയുകയില്ല. കലോറി ഡെഫിസിറ്റ് അഥവാ നിങ്ങള്‍ കത്തിച്ചുകളയുന്ന കലോറി നിങ്ങള്‍ കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ കലോറിയേക്കാള്‍ കൂടുതലാകുമ്പോഴാണ് കൊഴുപ്പ് ഇല്ലാതാകുക.
പോഷകസമൃദ്ധമായ ഭക്ഷണം
ഡയറ്റ് ആരോഗ്യദായകമാകാന്‍ പ്രൊട്ടീന്‍ മാത്രം നോക്കിയിട്ട് കാര്യമില്ല. ഡയറ്റില്‍ ഫൈബറില്ലാത്തതും കാര്‍ബ്‌സ് പൂര്‍ണമായി ഒഴിവാക്കുന്നതും മെറ്റബോളിസം സാവധാനമാക്കുകയും ശരീരഭാരം കുറയാതിരിക്കുകയും ചെയ്യുന്നു.
ഫൈബര്‍
നിങ്ങളുടെ ഭക്ഷണത്തില്‍ ഫൈബര്‍ തീരെക്കുറവാകുകയും പ്രൊട്ടീന്‍ അളവ് വല്ലാതെ കൂടുകയും ചെയ്യുന്നത് വിശപ്പ് വര്‍ധിക്കാന്‍ കാരണമായേക്കാം. ഇങ്ങനെ നിങ്ങള്‍ കൂടുതല്‍ ഭക്ഷണം കഴിക്കുകയും ഭാരം കുറയാതിരിക്കുകയും ചെയ്യുന്നു.
സ്‌ട്രെസ്, ഉറക്കം
സ്‌ട്രെസ് കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ കൂട്ടുകയും ഇത് തെറ്റായ ഭക്ഷണശീലങ്ങളിലേക്ക് നയിക്കും. ദിവസം അഞ്ച് മണിക്കൂറില്‍ താഴെ മാത്രം ഉറങ്ങുന്നത് വിശപ്പ് നിയന്ത്രിക്കുന്ന ഹോര്‍മോണുകളെ തകരാറിലാക്കുകയും മെറ്റബോളിസത്തെ മോശമായി ബാധിക്കുകയും ചെയ്യുന്നു.
വ്യായാമം
പ്രൊട്ടീന്‍ കഴിച്ചതുകൊണ്ട് മാത്രം ഫാറ്റ് കൂടുതല്‍ കുറയില്ല. കൃത്യമായി പ്രൊട്ടീന്‍ കഴിക്കുന്നതിനൊപ്പം നിത്യേനെ വ്യായാമം കൂടി ചെയ്യുമ്പോഴാണ് ശരീരഭാരം കുറഞ്ഞുതുടങ്ങുക.
Story Highlights : Not losing weight even with a high-protein diet? avoid these mistakes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




