Advertisement

കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ലൈംഗിക അതിക്രമം നേരിട്ട മാനസിക വെല്ലുവിളിയുള്ള സ്ത്രീയെ കണ്ടെത്തി; മൊഴിയെടുക്കും

May 10, 2026
Google News 3 minutes Read
rape

തിരുവനന്തപുരം കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ലൈംഗിക അതിക്രമം നേരിട്ട മാനസിക വെല്ലുവിളിയുള്ള സ്ത്രീയെ കണ്ടെത്തി. ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയ സ്ത്രീയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. പ്രതി ബ്രൂസ്ലി ഷിബുവിനായി കാട്ടാക്കട പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. (police found Mentally challenged woman who sexually assaulted at KSRTC depot )

ശനിയാഴ്ച പുലര്‍ച്ചെയാണ് കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുള്ളിലെ ഓഫീസിനു സമീപത്തുള്ള ബെഞ്ചില്‍ കിടന്നുറങ്ങുകയായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ ബ്രൂസ്ലി ഷിബു ലൈംഗികമായി പീഡിപ്പിച്ചത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ വിവരം അറിയുകയും സിസിടിവി പരിശോധിച്ച് സംഭവം ശരിയെന്നുറപ്പിച്ചു പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെ ഇവര്‍ വീണ്ടും ബസ് സ്റ്റേഷന് സമീപത്തു എത്തിയപ്പോഴാണ് കണ്ടെത്തി ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയത്. മാനസികാരോഗ്യ വിദഗ്ധന്റെ സാന്നിധ്യത്തില്‍ ഇവരുടെ മൊഴി രേഖപ്പെടുത്താനാണ് പോലീസ് നീക്കം. നിയമോപദേശം കൂടി തേടിയ ശേഷം കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

Read Also: അസമിനെ വീണ്ടും നയിക്കാന്‍ ഹിമന്ത ബിശ്വ ശര്‍മ്മ; സത്യപ്രതിജ്ഞ ചൊവ്വാഴ്ച

അതേസമയം സംഭവത്തിനു പിന്നാലെ ഒളിവില്‍ പോയ ബ്രൂസ്ലി ഷിബു തമിഴ്നാട് ഭാഗത്തുണ്ടാകാമെന്നാണ് പൊീസിന്റെ വിലയിരുത്തല്‍.ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും,പ്രദേശത്തെ ലഹരി ഡീലറുമാണ്.

Story Highlights : police found Mentally challenged woman who sexually assaulted at KSRTC depot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here