Advertisement

‘പുതിയ യു​ഗം ഇവിടെ തുടങ്ങുന്നു; വാ​ഗ്ദാനങ്ങൾ നൽകി വഞ്ചിക്കില്ല, പറഞ്ഞ കാര്യങ്ങൾ എല്ലാം നടപ്പാക്കും’; മുഖ്യമന്ത്രി വിജയ്

May 10, 2026
Google News 3 minutes Read

മുഖ്യമന്ത്രിയായുള്ള ആദ്യ പ്രസംഗത്തിൽ ഡിഎംകെ സർക്കാരിനെ വിമർശിച്ച് വിജയ്. ഖജനാവ് കാലിയെന്നും ധവള പത്രം ഇറക്കുമെന്നും മുഖ്യമന്ത്രി വിജയ് പറഞ്ഞു. സ്ത്രീകളുടെ സുരക്ഷയാണ് മുഖ്യം. സ്ത്രീ സുരക്ഷയ്ക്കും ലഹരിക്കെതിരെയും പ്രത്യേക സ്ക്വാഡ് രൂപീകരിക്കും. തന്റെ സർക്കാർ സുതാര്യമായിരിക്കുമെന്നും ജനങ്ങളുടെ പണം തനിക്ക് വേണ്ടെന്നും വിജയ് പറഞ്ഞു. സർക്കാർ രൂപീകരണത്തിനായി പിന്തുണച്ച എല്ലാ കക്ഷി നേതാക്കളേയും മുഖ്യമന്ത്രി വിജയ് നന്ദി അറിയിച്ചു.(Vijay criticizes DMK government in his first speech as CM)

വാ​ഗ്ദാനങ്ങൾ നൽകിയ വഞ്ചിക്കില്ലെന്നും പറഞ്ഞ കാര്യങ്ങൾ എല്ലാം നടപ്പാക്കുമെന്നും മുഖ്യമന്ത്രി വിജയ് പറഞ്ഞു. അധികാരത്തിലെത്തിയെന്ന അഹങ്കാരം ആർക്കും വേണ്ട.ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഇന്ന് മുതൽ തുടങ്ങും. ലഹരിമുക്ത തമിഴ്നാട് സാധ്യമാക്കുമെന്ന് അദേഹം പറഞ്ഞു. എല്ലാവരും ചേർന്ന് ഒരു പുതിയ യുഗം തുടങ്ങാം. യഥാർത്ഥ സമൂഹ നീതിയിൽ അധിഷ്‌ഠടിതമായ ഭരണം ഇവിടെ തുടങ്ങുന്നുവെന്ന് വിജയ് പറഞ്ഞു.

Read Also: ആരാകും പ്രതിപക്ഷ നേതാവ്? നിർണായക തീരുമാനം ഇന്ന്, CPIM പൊളിറ്റ് ബ്യൂറോ യോഗം ചേരും

ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിൽ നിന്ന് സി ജോസഫ് വിജയ് സത്യവാചകം ഏറ്റുചൊല്ലി. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയിൽ വിജയ്‍യുടെ ഓരോ വാക്കും സ്റ്റേഡിയത്തിലെത്തിയ ജനക്കൂട്ടം നിറയെ കയ്യടികളോടെ ഏറ്റെടുത്തു. രാഷ്ട്രീയ പരിചയം, യുവപ്രാതിനിധ്യം, ജാതിസമവാക്യം എന്നിവയ്ക്കൊപ്പം പാർട്ടിയുടെ വളർച്ചയിൽ ഒപ്പം നിന്ന വിശ്വസ്തരെയും ഉൾപ്പെടുത്തിയാണ് വിജയ് മന്ത്രിസഭ

Story Highlights : Vijay criticizes DMK government in his first speech as CM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here