Advertisement

ലാലിഗ എല്‍ ക്ലാസിക്കോയില്‍ റയലിനെ തളച്ച് 29-ാം കിരീടമുയര്‍ത്തി ബാഴ്‌സലോണ

May 11, 2026
Google News 2 minutes Read
Barcelona La Liga Trophy

തീപാറിയ എല്‍ ക്ലാസിക്കോ പോരിനൊടുവില്‍ എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ബാഴ്‌സലോണ വീണ്ടും ലാലിഗ കിരീടം ചൂടി. 29-ാം തവണയാണ് ലാലിഗ കിരീടം ബാഴ്‌സ സ്വന്തമാക്കുന്നത്. മൂന്ന് മത്സരങ്ങള്‍ അവശേഷിക്കെ പതിനാല് പോയിന്റ് നേടിയാണ് അവര്‍ പട്ടികയില്‍ ഒന്നാമത്തെത്തിയിരിക്കുന്നത്. ഇതോടെ റയല്‍ മാഡ്രിഡിന് ഒരു കിരീടം പോലും നേടാനാകാത്ത സീസണായി ഈ സീസണ്‍ മാറി.

ഇംഗ്ലീഷ് താരം മാര്‍ക്കസ് റാഷ്ഫോര്‍ഡ്, സ്‌പെയിന്‍ താരം ഫെറാന്‍ ടോറസ് എന്നിവരാണ് ബാഴ്സലോണക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. പകരം വെക്കാനില്ലാച്ച ഭംഗിയാര്‍ന്ന ഒരു ഫ്രീ കിക്കിലൂടെ മാര്‍ക്കസ് റാഷ്ഫോര്‍ഡ് ഒമ്പതാം മിനിറ്റില്‍ സ്‌കോര്‍ ചെയ്തപ്പോള്‍ 18-ാം മിനിറ്റില്‍ മറ്റൊരു സ്‌പെയിന്‍ താരം ഡാനി ഓള്‍മോയുടെ മികച്ച ഫ്ളിക്കിലൂടെ ലഭിച്ച പന്ത് ഫെറാന്‍ ടോറസ് മനോഹരമായി ഗോള്‍വലയില്‍ എത്തിക്കുകയായിരുന്നു.

Story Highlights: Barcelona beat Real madrid in El-clasico for La Liga title

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here