Advertisement

ചെറുവത്തൂർ മട്ടലായിൽ ദേശീയപാതയിലെ വിള്ളൽ; അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടർ

May 11, 2026
Google News 2 minutes Read

ചെറുവത്തൂർ മട്ടലായിൽ ദേശീയപാതയിൽ വിള്ളൽ ജില്ലാ കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തര പരിശോധന നടത്തി റിപ്പോർട്ട് നൽകണം. അമ്പത് മീറ്റർ അധികം നീളത്തിലാണ് വിള്ളൽ. സർവീസ് റോഡിലും വിള്ളൽ കണ്ടെത്തി. കഴിഞ്ഞ മഴക്കാലത്ത് ഇവിടെ നിരന്തരം കുന്നിടിയുന്ന സാഹചര്യം ഉണ്ടായിരുന്നു.

മട്ടലായി ശിവക്ഷേത്രത്തിന് സമീപത്താണ് 50 മീറ്റർ അധികം നീളത്തിൽ വിള്ളൽ കണ്ടെത്തിയത്. ഇവിടെ റോഡ് അമർന്ന നിലയിലുമാണ്. വിള്ളൽ പുറത്തു കാണാതിരിക്കാൻ റോഡിലെ ടാറിങ് മുഴുവൻ പൊളിച്ചു മാറ്റുകയാണ് നിർമ്മാണ കരാറുകൾ. കഴിഞ്ഞദിവസം രാത്രി പെയ്ത മഴയിലാണ് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ടത്. ചെറിയ മഴയിൽ തന്നെ വീണ്ടും ദേശീയപാത തകരാൻ തുടങ്ങിയത് നാട്ടുകാരെ ആശങ്കയിൽ ആക്കിയിട്ടുണ്ട്.

Read Also: കോഴിക്കോട് ശക്തമായ വേനൽമഴ, ഇടിമിന്നലിൽ വീടിൻ്റെ ചുമര് തകർന്നു; പലയിടത്തും നാശനഷ്ടം

കഴിഞ്ഞ മഴക്കാലത്ത് റോഡ് തകർന്നും കുന്നിടിഞ്ഞും വലിയ ദുരന്തമാണ് ഈ മേഖലയിൽ ഉണ്ടായത്. വിള്ളലിൽ മഴവെള്ളം ഇറങ്ങാൻ ഇടയായാൽ, വിള്ളൽ വലുതായി വലിയ അപകടങ്ങൾക്ക് തന്നെ സാധ്യതയുണ്ട്. അപകടാവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്, ഇവിടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

Story Highlights : Collector orders investigation into Crack in Cheruvathur NH

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here