Advertisement

കോൺഗ്രസ് മുഖ്യമന്ത്രി ചർച്ച, കണ്ണൂരിലെ മൂന്ന് നേതാക്കൾ കെ സുധാകരന്റെ വീട്ടിൽ, വ്യക്തിപരമായ സന്ദർശനം എന്ന് നേതാക്കൾ

May 11, 2026
Google News 2 minutes Read

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച, കണ്ണൂരിലെ മൂന്ന് നേതാക്കൾ കെ സുധാകരന്റെ വീട്ടിൽ. ശ്രീ പ്രസാദ്, കൂടാളി മണ്ഡലം പ്രസിഡന്റ്‌ എൽ ജി ദയാനന്ദ്, മട്ടന്നൂർ ബ്ലോക്ക്‌ സെക്രട്ടറി വി ആർ പ്രസാദ്, കോൺഗ്രസ്‌ ഡിസിസി സെക്രട്ടറി എന്നിവർ കെ സുധാകരന്റെ വീട്ടിൽ സന്ദർശനം നടത്തി. വ്യക്തിപരമായ സന്ദർശനം എന്ന് നേതാക്കൾ അറിയിച്ചു.

കണ്ണൂരിലെ കോൺഗ്രസ്‌ നേതാക്കളുടെ യോഗമാണ് സുധാകരൻ ഇന്ന് വിളിച്ചത്. ഡൽഹിയിക്ക് പോയി മടങ്ങി വന്ന ശേഷം ആയിരിക്കും യോഗം ചേരുക. നേരത്തെ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കെ സുധാകരന്റെ വീട്ടിലായിരുന്നു യോഗം നിശ്ചയിച്ചിരുന്നത്. ഒന്നിച്ചു പോകുന്നതിന്റെ ഭാഗമായാണ് നേതൃയോഗം വിളിച്ചത്. യോ​ഗത്തിൽ കണ്ണൂർ ജില്ലയിലെ കെസി, കെ സുധാകരൻ പക്ഷക്കാർ പങ്കെടുക്കും.

മുതിർന്ന നേതാവ് കെ മുരളീധരൻ, കെ. സുധാകരൻ എന്നിവരുൾപ്പെടെ മുതിർന്ന നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച സാഹചര്യത്തിലാണ് കണ്ണൂരിലെ ഗ്രൂപ് യോഗം എന്നതും ശ്രദ്ധേയം. എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെയാണ് വിളിപ്പിച്ചത്. മുൻ പിസിസി അധ്യക്ഷന്മാരെയാണ് വിളിപ്പിച്ചത്. നാളെ എഐസിസി നേതൃത്വവുമായി ചർച്ച നടത്താനാണ് ചർച്ച നടത്തുന്നത്. കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ക്ലൈമാക്സിലേക്ക് അടുക്കുമ്പോഴാണ് ഹൈക്കമാൻഡിന്റെ പുതിയ നീക്കം.

ഹൈക്കമാന്‍ഡിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചര്‍ച്ചകളില്‍ കെ സി വേണുഗോപാലിനാണ് നിലവിൽ മുന്‍തൂക്കമുള്ളത്. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതിനുള്ള നടപടികള്‍ ഹൈക്കമാൻഡ് വേഗത്തിലാക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രിസ്ഥാനം ഉണ്ടാകില്ല. മുഖ്യമന്ത്രിയെ നിയമസഭകക്ഷിയോഗം വിളിച്ച് പ്രഖ്യാപിക്കാനും ആലോചനയുണ്ട്.

Story Highlights : Congress CM discussion, three leaders at K Sudhakaran’s house

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here