ട്രാഫിക് ലൈറ്റും, പാലവും ഇനി കണ്ടുപിടിക്കേണ്ട: മനുഷ്യനാണെന്ന് തെളിയിക്കാനുള്ള ഗൂഗിൾ ക്യാപ്ച്ച മാറുന്നു, ഇനി ക്യൂആർ കോഡ്
ഇന്റർനെറ്റിൽ വിവിധ സൈറ്റുകൽ ബ്രൗസ് ചെയ്യുമ്പോൾ മനുഷ്യനാണെന്ന് തെളിയിക്കേണ്ട ഒരു സാഹചര്യം എല്ലാ ഉപഭോക്താക്കളും നേരിട്ടിട്ടുണ്ടായിരിക്കും. എന്നാൽ ഗൂഗിളിന്റെ ഈ ക്യാപ്ച്ച സംവിധാനം മാറ്റത്തിനൊരുങ്ങുകയാണ്. ഇനി മുതൽ ട്രാഫിക് ലൈറ്റും പാലവും കാറും ഒന്നും കണ്ടെത്തി മനുഷ്യനാണെന്ന് തെളിയിക്കേണ്ട അവസ്ഥയുണ്ടാകില്ല. പകരം എത്തുന്നത് ക്യൂആർ കോഡ് സംവിധാനമാണ്. വെബ്സൈറ്റുകൾ ഉപയോഗിക്കുന്നത് കൂടുതൽ എളുപ്പമാക്കുമെന്നാണ് പറയുന്നതെങ്കിലും സ്വകാര്യതയ്ക്ക് വെല്ലുവിളിയാകുന്ന പ്രശ്നം ഒരു വശത്ത് ഉയർന്നുവന്നിട്ടുണ്ട്.
പുതിയതായി എത്തുന്ന ഈ സംവിധാനം വഴി സ്ക്രീനിൽ വരുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്യേണ്ടിവരും. 2025 ഒക്ടോബറിൽ വെബ്‌സൈറ്റുകളിൽ ഈ സിസ്റ്റം പ്രത്യക്ഷപ്പെടാൻ തുടങ്ങിയതായി റിപ്പോർട്ടുണ്ട്. പരമ്പരാഗത ഇമേജ്-റെക്കഗ്നിഷൻ ടെസ്റ്റുകളെ ആശ്രയിക്കാതെ സംശയാസ്പദമായതോ അപകടസാധ്യതയുള്ളതോ ആയ വെബ് പ്രവർത്തനം കണ്ടെത്തുന്നതിനാണ് ക്ലൗഡ് ഫ്രോഡ് ഡിഫൻസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
അതേസമയം ഈ സംവിധാനം സ്വകാര്യതയെ സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്. ഏത് ബ്രൗസറിൽ ഗൂഗിൾ അക്കൗണ്ട് ലോഗിൻ ചെയ്തില്ലെങ്കിലും, ഈ സംവിധാനം വഴി ഉപയോക്താവിന്റെ വെബ്സൈറ്റ് സന്ദർശന വിവരങ്ങൾ ഫോണുമായി നേരിട്ട് ബന്ധിപ്പിക്കപ്പെടും. അതിനാൽ ഉപയോക്താവ് സന്ദർശിക്കുന്ന വെബ്സൈറ്റുകളുടെ വിവരങ്ങൾ ഗൂഗിളിന് എളുപ്പത്തിൽ ലഭിക്കാൻ പുതിയ സംവിധാനം വഴിയൊരുക്കും.
Story Highlights : Google Cloud rolls out Cloud Fraud Defense to replace CAPTCHA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




