മുഖ്യമന്ത്രി പ്രഖ്യാപനം; പിന്നാലെ ഓടിയിട്ട് കാര്യമില്ല, ട്രെയിൻ വൈകാൻ കാരണം പ്രതികൂല കാലാവസ്ഥ, കെ മുരളീധരൻ
കോൺഗ്രസിലെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ പരസ്യ പ്രതികരണവുമായി കെ മുരളീധരൻ. പ്രഖ്യാപനം വൈകുന്നതിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്. ഹൈക്കമാൻഡ് എന്ന് തീരുമാനം പറയും എന്ന് അറിയില്ല. ഘടകകക്ഷികൾ ഒരു നേതാവിനായി വാദിക്കുന്നുവെന്നത് വെറും ഊഹാപോഹങ്ങളാണെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ചില സന്ദർഭങ്ങളിൽ പ്രതികൂല കാലാവസ്ഥ കാരണം ട്രെയിൻ വൈകാറുണ്ട്. അതുപോലെ ആയിരിക്കും ഇത്. ഡൽഹി യാത്രയാണല്ലോ. നമ്മൾ ട്രയിനിൽ ഓടിയിട്ട് കാര്യമില്ല. ട്രയിൻ സ്‌റ്റോപ്പിൽ എത്തും. നേതൃത്വം എടുക്കുന്ന തീരുമാനം ഘടകകക്ഷികളുമായി ആലോചിച്ചാണ് എടുക്കുന്നതെന്നും കെ മുരളീധരൻ വ്യക്തമാക്കി.
എൻ്റെ അഭിപ്രായം പറഞ്ഞു. എല്ലാവരും അഭിപ്രായം പറഞ്ഞിട്ടുണ്ട്. എന്നോട് ഇനി പ്രത്യേകിച്ച് അഭിപ്രായം ചോദിക്കാൻ സാധ്യത ഇല്ല. സ്ഥാനത്തിന് വേണ്ടി ഫ്ലക്സ് വെക്കരുത് എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.
അങ്ങനെ കണ്ടാൽ അപ്പോഴേ അത് തള്ളി കളയും. തനിക്ക് ഒന്നിലും പ്രത്യേകം താല്പര്യം ഇല്ല. വട്ടിയൂർക്കാവ് MLA ആയി ഇരിക്കുക എന്നതാണ് ഇഷ്ടമെന്നും കെ മുരളീധരൻ പറഞ്ഞു.
Story Highlights : K Muraleedharan reaction about the delay in the Congress’s CM announcement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




