പ്ലേ ഓഫ് കാണാതെ മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് പുറത്ത്
ഐപിഎല്ലിൽ പ്ലേ ഓഫ് കാണാതെ മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് പുറത്ത്. നിർണായക മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് തോറ്റു. അവസാന പന്തുവരെ ആവേശം നീണ്ട ത്രില്ലർ പോരിൽ രണ്ട് വിക്കറ്റിനാണ് ബംഗളൂരുവിന്റെ ജയം.
167 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗളൂരുവിന് അവസാന ഓവറിൽ വേണ്ടിയിരുന്നത് 15 റൺസ് ആണ്. മൂന്നാം പന്തിലെ ഭുവനേശ്വർ കുമാറിന്റെ സിക്സർ ആർ സി ബി ജയത്തിൽ നിർണായകമായി. അവസാന പന്തിൽ രണ്ട് റൺസ് ആവശ്യമുള്ളപ്പോൾ മുംബൈയുടെ ഫീൽഡിംഗ് പിഴവും ചാമ്പ്യന്മാർക്ക് ഗുണകരമായി. ആദ്യം ബാറ്റ് ചെയ്ത മുംബൈ 7 വിക്കറ്റ് നഷ്ടത്തിലാണ് 166 റൺസ് എടുത്തത്. സീസണിലെ ഏഴാം തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താനും ജയത്തോടെ ആർ സി ബിയ്ക്കായി. അതേസമയം, മൂന്ന് ജയം മാത്രമുള്ള മുംബൈ ഒമ്പതാം സ്ഥാനത്താണ്.
Story Highlights : Mumbai Indians Knocked Out Of IPL 2026 Playoff Race
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




