ബംഗാളിൽ തൃണമൂലിനൊപ്പം ചേർന്ന് വിശാല സഖ്യത്തിനില്ല: മമത ബാനർജിയുടെ അഭ്യർഥന തള്ളി CPI
ബംഗാളിൽ തൃണമൂലിനൊപ്പം ചേർന്ന് വിശാല സഖ്യത്തിനില്ലെന്ന് സിപിഐ. സിപിഐഎമ്മിന് പിന്നാലെ സിപിഐയും മമത ബാനർജിയുടെ അഭ്യർഥന തള്ളി. ബംഗാളിൽ എസ്ഐആർ ബിജെപി ജയത്തിന് വഴിയൊരുക്കിയെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി പറഞ്ഞു. പഴയ പിണക്കം മറന്ന് പൊതു ശത്രുവിനെതിരെ വിശാല സഖ്യമുണ്ടാക്കണമെന്നായിരുന്നു മമത ബാനർജിയുടെ അഭ്യർഥന.
ബിജെപിയെ ബംഗാളിൽ വളർത്തിയത് തൃണമൂൽ തന്നെയല്ലേ എന്ന ചോദ്യമുയർത്തിയാണ് ആദ്യം സിപിഐഎം അഭ്യർഥന തള്ളിയത്. പിന്നാലെ ഇപ്പോൾ സിപിഐയും അഭ്യർഥന തള്ളി രംഗത്തെത്തിയിരിക്കുകയാണ്. ഡൽഹിയിൽ ഇന്ത്യാ ബ്ലോക്കിനെ ശക്തമാക്കി പോരാടാനും സംസ്ഥാനത്ത് പുതിയൊരു പ്രതിപക്ഷ സഖ്യം രൂപീകരിക്കാനുമായിരുന്നു മമതയുടെ നീക്കം. ഭരണ വിരുദ്ധ വികാരവും എസ്ഐആറും ചേർന്നാണ് ബിജെപിയെ അധികാരത്തിലെത്തിച്ചതെന്നാണ് സിപിഐഎം വിലയിരുത്തൽ.
ബംഗാളിലെ പ്രതിപക്ഷ പാർട്ടികളും വിദ്യാർഥി സംഘടനകളും എൻജിഒകളും ബിജെപിക്കെതിരെ ഒന്നിക്കണമെന്നായിരുന്നു മമതയുടെ ആഹ്വാനം. ദേശീയ പാർട്ടികളും ഇടതുപക്ഷക്കാരും തീവ്ര ഇടതുപക്ഷക്കാരും മുന്നോട്ടുവരണമെന്ന് മമത അഭ്യർഥിച്ചിരുന്നു. എന്താണ് തീവ്ര ഇടതുപക്ഷം എന്നതുകൊണ്ട് മമത ബാനർജി ഉദ്ദേശിക്കുന്നതെന്ന് കോൺഗ്രസ് ചോദിച്ചു. ബംഗാളിൽ ബിജെപിയെ വേരുറപ്പിക്കാൻ സഹായിച്ചത് മമതയാണെന്നും ആരോപണമുണ്ട്.
Story Highlights : No grand alliance with Trinamool in Bengal: CPI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




