Advertisement

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ കാലതാമസം വന്നിട്ടില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ; വൈകാതെ പ്രഖ്യാപനമുണ്ടാകുമെന്ന് പി സി വിഷ്ണുനാഥ്

May 11, 2026
Google News 2 minutes Read

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ അസാധാരണമായി ഒരു കാലതാമസവും വന്നിട്ടില്ലെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അവസാനവാക്ക് എക്കാലത്തും ദേശീയ നേതൃത്വത്തിന്റേതാണ്. ദേശീയ നേതൃത്വത്തിന്റെ തീരുമാനം അപ്പാടെ അംഗീകരിക്കുന്നതാണ് പാർട്ടി നയമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഘടകകക്ഷികളുടെ വിമർശനം അടക്കമുള്ള കാര്യങ്ങൾ പാർട്ടി പരിഗണിക്കുമെന്ന് അദേഹം വ്യക്തമാക്കി.

പതിറ്റാണ്ടുകൾ പിന്നിട്ട മുന്നണി സംവിധാനത്തെ അസംതൃപ്തി ഇല്ലാതെ മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ‌ പറഞ്ഞു. അതേസമയം വൈകാതെ മുഖ്യമന്ത്രി പ്രഖ്യാപനമുണ്ടാകുമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് പറഞ്ഞു. ചർച്ചക്കാണോ കൂടിക്കാഴ്ച്ചക്കാണോ ഡൽഹിയ്ക്ക് വിളിച്ചതെന്നറിയില്ലെന്ന് അദേഹം പറഞ്ഞു. വിജയത്തിൻ്റെ ശോഭ കെടുന്ന സാഹചര്യമില്ല. ഘടകകക്ഷികളുടെ അതൃപ്തിയിൽ പ്രതികരിക്കാനില്ലെന്ന് പി സി വിഷ്ണുനാഥ് പറഞ്ഞു.

Read Also: മുഖ്യമന്ത്രി ചർച്ച: വർക്കിംഗ് പ്രസിഡൻ്റുമാരെ ഡൽഹിക്ക് വിളിപ്പിച്ചതിൽ വിഡി സതീശൻ ക്യാമ്പിന് അതൃപ്തി

അതേസമയം മുഖ്യമന്ത്രിക്കായുള്ള കേരളത്തിന്റെ കാത്തിരിപ്പ് നീളും. മുൻ കെപിസിസി അധ്യക്ഷന്മാരടക്കം മുതിർന്ന നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചു. നാളെ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച. പൊതുവികാരം വിലയിരുത്താൻ എഐസിസിയുടെ മൂന്ന് രഹസ്യ നിരീക്ഷകർ കേരളത്തിൽ. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവകാശവാദമുന്നയിക്കുന്ന കെ സി വേണുഗോപാലും വി ഡി സതീശനും രമേശ് ചെന്നിത്തലയും പ്രതീക്ഷയിലാണ്.

Story Highlights : Thiruvanchoor Radhakrishnan and PC Vishnunath reacts in CM debate in Congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here