മുടിയുടെ ആരോഗ്യത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ പറയുന്ന ഉപദേശങ്ങളെല്ലാം ശരിയാണോ? സത്യാവസ്ഥ അറിയാതെ പോകരുത്
മുടിയുടേയും തലയോട്ടിയുടേയും അവസ്ഥയും ആരോഗ്യവും നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യ അവസ്ഥയുടെ പ്രതിഫലനങ്ങളാണെന്ന് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് പറയാറുണ്ട്. ഇത് കുറേയൊക്കെ സത്യവുമാണ്. എന്നാല്‍ മുടിയുടെ ഓരോ പ്രശ്‌നങ്ങള്‍ക്കും അതുമായി ബന്ധപ്പെട്ട ഓരോ ആരോഗ്യ അവസ്ഥയേക്കൂടി ബന്ധപ്പെടുത്തുന്നുണ്ട് സോഷ്യല്‍ മീഡിയ. ഇത് പലപ്പോഴും വസ്തുതാവിരുദ്ധമോ അര്‍ധസത്യമോ അല്ലെങ്കില്‍ സങ്കീര്‍ണ പ്രശ്‌നങ്ങളെ വളരെ ലളിതമായ കാരണങ്ങളുമായി ചുരുക്കിക്കെട്ടുന്ന രീതിയോ ആണെന്ന് പറഞ്ഞ് വിഡിയോ പങ്കുവച്ചിരിക്കുകയാണ് പ്രശസ്ത ഡെര്‍മറ്റോളജിസ്റ്റ് ഡോ. ഷിജില്‍ ഗോയല്‍. സോഷ്യല്‍ മീഡിയയെ 100 ശതമാനം വിശ്വസിക്കേണ്ടെന്നും പൂര്‍ണമായി അവിശ്വസിക്കേണ്ടെന്നും വിശദീകരിക്കുകയാണ് അദ്ദേഹം. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സിന്റെ ഓരോ വാദങ്ങളും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ( Dermatologist separates hair myths from medical facts)
തലയോട്ടി ഓയ്‌ലിയാണോ? എങ്കില്‍ നിങ്ങള്‍ സ്‌ട്രെസ് ആണ്
ഈ സോഷ്യല്‍ മീഡിയ വാദം പൂര്‍ണമായി ശരിയല്ല. വല്ലാതെ സ്‌ട്രെസ്ഡ് ആയിരിക്കുമ്പോള്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ഉയരുന്നത് ചെറിയ രീതിയില്‍ തലയോട്ടി ഓയിലിയാകാന്‍ കാരണമാകും. എന്നാല്‍ തലയോട്ടിയിലെ എണ്ണമയത്തെ കൂടുതല്‍ സ്വാധീനിക്കുന്നത് ജനിതക ഘടനയും സെബാസിയസ് ഗ്രന്ഥികളുടെ പ്രവര്‍ത്തനവും കേശപരിപാലനവുമായി ബന്ധപ്പെട്ട് നമ്മള്‍ കാലങ്ങളായി പിന്തുടരുന്ന ശീലങ്ങളുമാണ്.
Read Also: വല്ലാത്ത ജോലി സമ്മര്‍ദമോ? ബേണൗട്ട് ഒഴിവാക്കാന്‍ ഈ മാര്‍ഗങ്ങള്‍ പരീക്ഷിച്ചുനോക്കൂ
തലയോട്ടി ഫ്‌ളേക്കിയാണോ? കുടലിന്റെ ആരോഗ്യം പ്രശ്‌നത്തിലാണ്
കുടലിലെ സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന അസന്തുലിതാവസ്ഥയാണ് തലയോട്ടി ഫ്‌ലേക്കിയാകാന്‍ കാരണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്നാല്‍ ചില അവസരങ്ങളില്ലാതെ എപ്പോഴും അത് അങ്ങനെയായി കൊള്ളണമെന്നില്ല. താരന്‍, സെബോറെഹിക് ഡെര്‍മറ്റൈറ്റിസ് തുടങ്ങിയവയാകാം വില്ലന്‍മാര്‍.
അകാലനരയുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് പോഷകാഹാരക്കുറവുണ്ട്
സോഷ്യല്‍ മീഡിയയുടെ ഈ ഉപദേശത്തിന് പിന്നില്‍ പകുതി സത്യം മാത്രമാണുള്ളത്. വൈറ്റമിന്‍ ബി12, അയേണ്‍ തുടങ്ങിയവയുടെ കുറവ് കൊണ്ട് അകാലനരയുണ്ടാകാം. എന്നാല്‍ ജെനറ്റിക്‌സ് ആണ് അകാലനരയെ സ്വാധീനിക്കുന്ന വളരെ പ്രധാനപ്പെട്ട ഘടകം. അത് കാണാതെ പോകരുത്.
മുടിയുടെ ഉള്ള് കുറയുന്നു: ഇന്‍സുലിന്‍ പ്രശ്‌നങ്ങളോ?
ശരീരത്തില്‍ ഇന്‍സുലിന്റെ അളവ് ക്രമാതീതമായി കൂടുന്നതിന്റെ അടയാളമാണ് പെട്ടെന്ന് ഉള്ളു കുറയുന്നതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ഇന്‍സുലിന്‍ ഹോര്‍മോണ്‍ മാത്രമല്ല അതിനെ സ്വാധീനിക്കുന്നത്. ആന്‍ഡ്രോജന്‍ സെന്‍സിറ്റിവിറ്റി ഉള്‍പ്പെടെയുള്ള ഹോര്‍മോണല്‍ പ്രശ്‌നങ്ങള്‍ ഉള്ളുകുറയുന്നതിന് കാരണമാകാം. ഒരു മെറ്റബോളിക് കാരണം മാത്രമല്ല പെട്ടെന്നുള്ള ഉള്ളു കുറവിനുള്ളത്. അതിനെ ഇന്‍സുലിനില്‍ മാത്രം കെട്ടിയിടുന്നത് പല തെറ്റിദ്ധാരണകളുമുണ്ടാക്കാം. പെട്ടെന്ന് വല്ലാതെ ഉള്ളു കുറവ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ കാണണം.
Story Highlights : Dermatologist separates hair myths from medical facts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




