Advertisement

റോഡില്‍ വെറുതെ കിടക്കുന്ന മാമ്പഴം എടുക്കുന്നതേ ഓര്‍മ കാണൂ, പോക്കറ്റില്‍ നിന്ന് മൂന്നരലക്ഷം രൂപ പോയിക്കിട്ടും, സ്ഥലം സിംഗപ്പൂരാണ്; യുവതിയുടെ പോസ്റ്റ് വൈറല്‍

May 12, 2026
Google News 5 minutes Read
Indian Woman Warns Of Rs 3.75 Lakh Fine Over Picking Fallen Mango In Singapore

പഴുത്ത മാങ്ങകള്‍ വീഴുന്ന സമയമാണിത്. മാമ്പഴങ്ങള്‍ വീണ് കിടക്കുന്ന പറമ്പുകളില്‍ നിന്ന് അവ പെറുക്കിയെടുത്തും പങ്കുവച്ചും കഴിയ്ക്കുന്ന, അടുക്കളകള്‍ക്ക് മാമ്പഴങ്ങളുടെ മണമുള്ള മാമ്പഴക്കാലം ഇതുവരെ അവസാനിച്ചിട്ടില്ല. നമ്മുടേതല്ലാത്ത ഒരു സ്ഥലത്ത് ആര്‍ക്കും വേണ്ടാതെ ഫ്രഷ് മാമ്പഴം വീണുകിടക്കുന്നുവെന്ന് വയ്ക്കുക. നിങ്ങളെന്ത് ചെയ്യും? സ്വാഭാവികമായും അത് പെറുക്കിയെടുക്കും അല്ലേ? കേരളത്തിലാണെങ്കില്‍ അത് ഓക്കെയാണ്. പക്ഷേ നിങ്ങളീ ചെയ്തത് സിംഗപ്പൂരിലെങ്ങാനുമാണെങ്കില്‍ പെറുക്കിയ മാങ്ങയ്ക്ക് പകരമായി ഒരു നാല് ലക്ഷം രൂപ കൂടി കരുതിവച്ചുകൊള്ളണം. (Indian Woman Warns Of Rs 3.75 Lakh Fine Over Picking Fallen Mango In Singapore)

പ്രിയങ്ക സിന്‍ഹ എന്ന അക്കൗണ്ടിലാണ് വിശ്വസിക്കാന്‍ പ്രയാസം തോന്നുന്ന ഈ ഒരു വിഡിയോ എത്തിയത്. പൊതുസ്ഥലത്തുനില്‍ക്കുന്ന മാവിലെ മാങ്ങയെടുത്തതിന് സിംഗപ്പൂരില്‍ 5000 സിംഗപ്പൂര്‍ ഡോളര്‍ പിഴയടയ്ക്കണമെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പോസ്റ്റ്. അതായത് മൂന്നര ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ. ഈ പോസ്റ്റ് പൊതുമുതലുമായി ബന്ധപ്പെട്ട സിംഗപ്പൂരിലെ കര്‍ശന നിയമങ്ങളെ ഇന്ത്യയിലെ നിമയങ്ങളുമായി താരതമ്യം ചെയ്തുള്ള നിരവധി ചര്‍ച്ചകള്‍ക്ക് വഴിമരുന്നായി.

Read Also: രാജ്യത്ത് ഇന്ധന വില വർധിപ്പിക്കാൻ നിർബന്ധിത സാഹചര്യമുണ്ട്; എണ്ണ കമ്പനികളുടെ നഷ്ടം ആശങ്ക ഉണ്ടാക്കുന്നത്, പെട്രോളിയം മന്ത്രി

സിംഗപ്പൂരില്‍ പൊതുവിടങ്ങളില്‍ നട്ടുവളര്‍ത്തിയ പൂച്ചെടികളും ഫലവൃക്ഷങ്ങളും സര്‍ക്കാരിന്റെ മുതലായാണ് കണക്കാക്കുന്നത്. ഈ വൃക്ഷങ്ങളില്‍ നിന്നുള്ള പഴങ്ങള്‍ അനുവാദമില്ലാതെ പെറുക്കിയെടുക്കുന്നതോ പറിച്ചെടുക്കുന്നതോ ശിക്ഷാര്‍ഹമെന്നാണ് പോസ്റ്റിട്ടയാള്‍ വിശദീകരിക്കുന്നത്. അച്ചടക്കത്തിന്റെ കാര്യത്തില്‍ സിംഗപ്പൂരിനെ അഭിനന്ദിക്കാമെങ്കിലും ഇതുകുറച്ച് കടന്ന കൈയല്ലേ എന്ന് സംശയിക്കുകയാണ് സോഷ്യല്‍ മീഡിയ. ഓസിന് മാമ്പഴം തിന്നേണ്ട, വേണ്ടവര്‍ സ്വന്തം വീട്ടില്‍ നടുകയോ കടയില്‍പ്പോയി വാങ്ങുകയോ ചെയ്യണമെന്ന് ചിലര്‍ കമന്റുകളിലൂടെ തിരിച്ചടിക്കുന്നു. ഇതെല്ലാം കൊണ്ടാണ് ഞാന്‍ എന്റെ ഇന്ത്യയെ ഇത്രമേല്‍ സ്‌നേഹിക്കുന്നതെന്ന് മറ്റുചിലര്‍ പറയുന്നു. അറിയാതെ നമ്മുടെ വളര്‍തക്ത് മൃഗങ്ങള്‍ റോഡരികിലെ പഴങ്ങള്‍ തിന്നാലുള്ള അവസ്ഥ ചിന്തിച്ചുനോക്കിക്കേ എന്ന് ചില വിരുതന്മാരും പറയുന്നു.

Story Highlights : Indian Woman Warns Of Rs 3.75 Lakh Fine Over Picking Fallen Mango In Singapore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here