ഇന്ന്മുതൽ ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും; 4 ജില്ലകളിൽ മുന്നറിയിപ്പ് നൽകി KSEB
സംസ്ഥാനത്തെ നാല് ജില്ലകളിൽ ഇന്നുമുതൽ ഭാഗിക വൈദ്യുതി നിയന്ത്രണം. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് എന്നി ജില്ലകളിലാണ് ഭാഗികമായി വൈദ്യുതി തടസപ്പെടാൻ സാധ്യത. കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി ഉള്ളതിനാലാണ് നിയന്ത്രണം.
പവര്‍ഗ്രിഡ് കോര്‍പ്പറേഷൻ്റെ കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ 220 കെ.വി ബുഷിംഗില്‍ തകരാറ് സംഭവിച്ചതിനാല്‍ അടിയന്തിര അറ്റകുറ്റപണികള്‍ നടത്തുന്നതിനാലാണ് നിയന്ത്രണം. ഇന്നുമുതൽ ഏഴ് ദിവസത്തേക്ക് വൈദ്യുതി തടസം നേരിടുമെന്ന് കെഎസ്ഇബി വ്യക്തമാക്കി.
ഭാഗിക വൈദ്യുതി തടസം ഏർപ്പെടുന്നതിൽ കെഎസ്ഇബി ഖേദം പ്രകടിപ്പിച്ചു. കാലവർഷത്തിന് മുൻപ് അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.
Story Highlights : kseb maintaince alert in 4 districts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




