നീറ്റ് യുജി പരീക്ഷ ചോദ്യപേപ്പർ ചോർന്ന സംഭവം; വിദ്യാർഥികളുടെ ഭാവി നശിപ്പിക്കുന്നു; മല്ലികാർജുൻ ഖർഗെ
നീറ്റ് യുജി പരീക്ഷ റദ്ദാക്കിയ സംഭവത്തിൽ പ്രതികരിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. രാജ്യത്ത് മറ്റൊരിടത്തും ഇത് സംഭവിക്കുന്നില്ല കേന്ദ്ര സർക്കാരിന്റെ അശ്രദ്ധ കാരണം വിദ്യാർഥികളുടെ ഭാവി നശിപ്പിക്കുകയാണെന്നും ചോദ്യപേപ്പർ ചോർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഖർഗെ ആവശ്യപ്പെട്ടു.
സർക്കാർ ഇത് ശ്രദ്ധിക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല? മധ്യപ്രദേശ്, യുപി, ബിഹാർ എന്നിവിടങ്ങളിലാണ് ഇത് സംഭവിക്കുന്നത്. രാജ്യത്ത് മറ്റൊരിടത്തും ഇത് സംഭവിക്കുന്നില്ല.പരീക്ഷകളിൽ ആവർത്തിച്ചുള്ള ക്രമക്കേടുകൾ സിസ്റ്റത്തിലുള്ള വിശ്വാസം ഇല്ലാതാക്കുകയും രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ചോദ്യപേപ്പർ ചോർന്നെന ആരോപണത്തെ തുടർന്നാണ് ഈ മാസം മൂന്നിന് നടന്ന നീറ്റ് യു ജി പരീക്ഷ നാഷണൽ ടെസ്റ്റിംഗ് ഏജൻസി റദ്ദാക്കിയത്. പരീക്ഷയുടെ പുതുക്കിയ തീയതി ഉടനെ അറിയിക്കും എന്ന് എൻടിഎ വ്യക്തമാക്കി. വീണ്ടും പരീക്ഷ എഴുതുന്നവർക്ക് പുതിയ രജിസ്‌ട്രേഷൻ വേണ്ട, അധിക ഫീസ് അടക്കേണ്ടെന്നും എൻടിഎ അറിയിച്ചിട്ടുണ്ട്.റദ്ദാക്കിയ പരീക്ഷാ ഫീസ് വിദ്യാർഥികൾക്ക് തിരിച്ചു നൽകും. ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലെ കുറ്റവാളികളെ കണ്ടെത്താൻ കേസ് സിബിഐക്ക് വിട്ടെന്ന് എൻടിഎ ഡയറക്ടർ ജനറൽ അഭിഷേക് സിംഗ് പറഞ്ഞു.
പരീക്ഷ ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ ആസൂത്രിതമായ നീക്കം നടന്നു എന്നാണ് കണ്ടെത്തൽ. ഗൂഢാലോചനയുടെ തുടക്കം നാസിക്കിൽ നിന്ന് ആയിരുന്നു. ഈ മാസം ഒന്നിന് രാജസ്ഥാൻ സിക്കറിൽ വ്യാപകമായി പ്രചരിച്ച മാതൃക ചോദ്യപേപ്പറിലെ ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറിലെ 140 ചോദ്യങ്ങളുമായി സാമ്യം കണ്ടെത്തിയത്തോടെയാണ് ക്രമക്കേട് പുറത്തറിയുന്നത്.വിദ്യാർഥികളുടെ കഠിനാധ്വാനത്തെ ബിജെപിയുടെ അഴിമതിഭരണം തകർത്തെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും കുറ്റപ്പെടുത്തി.
Story Highlights : Mallikarjun Kharge reacts to the cancellation of NEET UG exam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




