Advertisement

‘മന്ത്രി സഭയിൽ പരിഗണിക്കും; ടേം വ്യവസ്ഥയെ കുറിച്ച് ചർച്ച നടന്നിട്ടില്ല’; മാണി സി കാപ്പൻ

May 12, 2026
Google News 3 minutes Read

മന്ത്രി ആകുമെന്ന് ഉറപ്പിച്ച് പാലായിലെ നിയുക്ത എംഎൽഎ മാണി സി. കാപ്പൻ. രണ്ട് തവണ എംഎൽഎ ആയ താൻ മന്ത്രി ആകുമെന്നാണ് പ്രതീക്ഷയെന്ന് മാണി സി കാപ്പൻ പറഞ്ഞു. ഘടക കക്ഷി എന്ന നിലയ്ക്ക് തന്നെയും മന്ത്രി സഭയിൽ പരിഗണിക്കും. ടേം വ്യവസ്ഥയെ കുറിച്ച് ചർച്ച ഒന്നും തന്നെ നടന്നിട്ടില്ലെന്നും മാണി സി കാപ്പൻ ട്വന്റിഫോറിനോട് പറഞ്ഞു. എഐസിസി നിരീക്ഷകർ വന്ന് മുഖ്യമന്ത്രി ആരായിരിക്കണമെന്ന് ചോദിച്ചു. അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി സ്ഥാനം സംബന്ധിച്ച് ചർച്ചയുണ്ടായിട്ടില്ലെന്ന് മാണി സി കാപ്പൻ പറഞ്ഞു.(ala MLA-designate Mani C Kappan confirms he will become a minister)

മന്ത്രിസഭയിൽ ഉണ്ടാകണമെന്നാണ് ആ​ഗ്രഹം. അവർ തീരുമാനിച്ച് അറിയിക്കട്ടയെന്ന് പരിഗണന കിട്ടുമെന്നാണ് വിശ്വസിക്കുന്നതെന്ന് മാണി സി. കാപ്പൻ പറഞ്ഞു.മുഖ്യമന്ത്രിയെ തീരാനിക്കാൻ 23 വരെ സമയം ഉണ്ടല്ലോ. കോൺഗ്രസ് ഹൈക്കമാൻഡിനെ അഭിപ്രായം അറിയിച്ചു. അവരാണ് ഇനി തീരുമാനിക്കേണ്ടത്. തൻ്റെ പേരിൽ വെച്ച ഫ്ലക്സുകൾ പോലും നശിപ്പിക്കാൻ പറഞ്ഞു. ആര് ആർക്ക് വേണ്ടി ഫ്ലെക്സ് വെക്കുന്നു എന്നറിയില്ലല്ലോയെന്ന് മാണി സി. കാപ്പൻ പറഞ്ഞു.

Read Also: കാത്തിരുന്ന്… കാത്തിരുന്ന്… മുഖ്യമന്ത്രിയെ കണ്ടെത്താൻ ചർച്ച തുടർന്ന് ഹൈക്കമാൻഡ്

കോൺഗ്രസ് മുഖ്യമന്ത്രിയെ കണ്ടെത്താൻ ചർച്ച തുടർന്ന് ഹൈക്കമാൻഡ്. ഡൽഹിയിലേക്ക് വിളിപ്പിച്ച മുൻ കെപിസിസി അധ്യക്ഷന്മാരും മുതിർന്ന നേതാക്കളും വർക്കിംഗ് പ്രസിഡന്റുമാരുമായി ഹൈക്കമാൻഡ് ചർച്ച നടത്തും. മുഖ്യമന്ത്രിയെ സംബന്ധിച്ച സംസ്ഥാനത്തെ പൊതുവികാരം വിലയിരുത്താൻ ഹൈക്കമാൻഡ് കേരളത്തിലേക്ക് അയച്ച രഹസ്യനിരീക്ഷകർ ഇന്ന് റിപ്പോർട്ട് നൽകിയേക്കും. മുഖ്യമന്ത്രി ചർച്ചയിൽ നാളെ തീരുമാനം ഉണ്ടാകുമെന്ന് കെ മുരളീധരൻ പറഞ്ഞു.

Story Highlights : Pala MLA-designate Mani C Kappan confirms he will become a minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here