Advertisement

‘സലീമയ്ക്ക് ഓറൽ കാൻസറായിരുന്നു, മുന്നോട്ടുള്ള യാത്രയിൽ അവർക്ക് കാശിനു അത്യാവശ്യം ഉണ്ട്’: സീമ ജി നായർ

May 12, 2026
Google News 2 minutes Read

നഖക്ഷതങ്ങൾ, ആരണ്യകം തുടങ്ങിയ ചിത്രങ്ങളിലൂടെ സുപരിചിതയായ നടി സലീമയുടെ ആരോഗ്യാവസ്ഥ പങ്കുവെച്ച് നടി സീമ ജി. നായർ. നഖക്ഷതങ്ങൾ, ആരണ്യകം, മഹായാനം എന്നീ സിനിമകളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു സലീമ. സലീമയ്ക്ക് ഓറൽ കാൻസർ ആയിരുന്നുവെന്നും ചികിത്സയിൽ അതെല്ലാം മാറിയെന്നും സീമ ഫേസ്ബു്ക്ക് പോസ്റ്റിൽ പറഞ്ഞു.

എൺപതുകളുടെ അവസാനം മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ സജീവമായിരുന്ന സലീമ പിന്നീട് സിനിമയിൽ നിന്നും വലിയ ഇടവേളയെടുത്തിരുന്നു. സലീമയ്ക്ക് ഇപ്പോൾ വേണ്ടത് പണമാണെന്നും അതുകൊണ്ട് സിനിമയിലോ സീരിയലിലോ ആരെങ്കിലും അവസരങ്ങൾ നൽകണമെന്ന് സീമ ജി നായർ ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർഥിച്ചു.

സീമ ജി നായരുടെ ഫേസ്ബുക്ക് പോസ്റ്റ്

കുറെ നാളുകൾക്കു മുന്നേ സലീമ എന്നെ വിളിച്ചിരുന്നു.. മുൻ പരിചയമില്ല ,കണ്ടിട്ടുമില്ല, ചെന്നൈയിലേക്കുള്ള വരവിൽ എനിക്കു കഴിഞ്ഞ രണ്ടു പ്രാവശ്യവും കാണാൻ പറ്റിയിരുന്നില്ല, ഇന്നലെയാണ് ആദ്യമായി കണ്ടത്.. എന്റെ കൂടെയുള്ളത് ആരാണെന്നു നിങ്ങൾക്ക് മനസ്സിലായോ എന്ന് അറിയില്ല.. ഇത് നഖക്ഷതങ്ങളിലെയും ആരണ്യകത്തിലേയുമൊക്കെ നായികയായിരുന്ന സലീമ.

ഒളിച്ചിരിക്കാൻ വള്ളികുടിലൊന്നൊരുക്കി വെച്ചില്ലേ.. ആ പാട്ടൊക്കെ ഓർമ്മ വരുന്നില്ലേ.. കുറച്ചു നാളുകൾക്കു മുന്നേ സലീമക്ക് ഓറൽ കാൻസർ വന്നു.. ഇപ്പോൾ ട്രീറ്റ്മെന്റിൽ അതെല്ലാം മാറി, ഇപ്പോൾ തമിഴിൽ അഭിനയിക്കുന്നുണ്ട്.. അവരുടെ മനസ്സ് നിറയെ മലയാളികളും മലയാള സിനിമകളും ഇവിടുത്തെ ഓർമകളും ആണ്.. ഇവിടെ വർക്ക് ചെയ്യണമെന്ന് ആഗ്രഹവും ഉണ്ടു… അവർക്കു അസുഖം ആണെന്നറിഞ്ഞപ്പോൾ കുറച്ചു പേരോട് ഞാൻ സഹായം ചോദിച്ചിരുന്നു.. തിരക്കുകൾ കൊണ്ടാവാം പലർക്കും സഹായിക്കാൻ കഴിഞ്ഞിരുന്നില്ല.. നടൻ വിനീത് അവരെ പോയികൊണ്ടിരുന്നു, ശ്വേത മേനോൻ വിളിച്ചിരുന്നു, അങ്ങനെ ചിലർ മാത്രം..

ലൈംലൈറ്റിന്റെ വെള്ളി വെളിച്ചത്തിൽ നിൽക്കുമ്പോൾ എല്ലാർക്കും എല്ലാരേയും അറിയാം, അത് കഴിഞ്ഞാൽ ആർക്കും ആരെയും അറിയില്ല.. മലയാളത്തെയും മലയാളിയെയും സ്നേഹിക്കുന്ന സലീമക്ക് മലയാളത്തിലേക്ക് തിരിച്ചു വരാൻ കഴിയട്ടെയെന്നു പ്രാർത്ഥിക്കുന്നു.. അവർ കിടപ്പിലായി പോയിയെന്നു പ്രചാരണം ഉണ്ട്, ഇപ്പോൾ അങ്ങനെ അല്ല.. മുന്നോട്ടുള്ള യാത്രയിൽ അവർക്ക് കാശിനു അത്യാവശ്യം ഉണ്ട്, അവർക്കു വർക്കാണ് ഇപ്പോൾ വേണ്ടത്, അത് സിനിമയിലായാലും, സീരിയലിൽ ആയാലും

Story Highlights : Seema G Nair shares facebook post about Actress Saleema

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here