Advertisement

വല്ലാത്ത ജോലി സമ്മര്‍ദമോ? ബേണൗട്ട് ഒഴിവാക്കാന്‍ ഈ മാര്‍ഗങ്ങള്‍ പരീക്ഷിച്ചുനോക്കൂ

May 12, 2026
Google News 3 minutes Read
Ways to Cope With Work Stress and Avoid Burnout

സമ്മര്‍ദങ്ങളൊന്നുമേ ഇല്ലാത്തെ ജോലി അന്തരീക്ഷം ഉണ്ടാകണമെന്ന് നമ്മുക്ക് ആഗ്രഹിക്കുകയും അതിനായി അന്വേഷിക്കുകയും ചെയ്യാമെങ്കിലും പലപ്പോഴും അത്തരമൊരു ജോലി ലഭിച്ചെന്ന് വരില്ല. ജോലി അന്തരീക്ഷം നിങ്ങളുടെ മാനസിക ആരോഗ്യത്തെ ആകെ താറുമാറാക്കുന്നുവെങ്കില്‍ മറ്റ് വഴികള്‍ നോക്കുന്നത് നല്ലതാണ്. എന്നിരിക്കിലും നിലവിലെ ജോലി അന്തരീക്ഷത്തെ കുറേയൊക്കെ സമ്മര്‍ദ രഹിതമാക്കാനും ബേണൗട്ട് ഒഴിവാക്കാനും കുറച്ചുകൂടി സമാധാനമുണ്ടാകാനും താഴെപ്പറയുന്ന വഴികള്‍ പരീക്ഷിച്ചുനോക്കാം. (Ways to Cope With Work Stress and Avoid Burnout)

പ്രീ വര്‍ക്ക് റൂട്ടീന്‍

നമ്മള്‍ ജോലിക്കെത്തിക്കഴിയുമ്പോള്‍ പിന്നെ എന്ത് സംഭവിക്കും എന്നതില്‍ നമ്മുക്ക് ഒരുപക്ഷേ നിയന്ത്രണമില്ലെങ്കില്‍പ്പോലും അതിനുമുമ്പുള്ള കാര്യങ്ങള്‍ മെച്ചപ്പെടുത്തുക വഴി സ്‌ട്രെസ് ഇരട്ടിയാകാതെ നമ്മുക്ക് നോക്കാനാകും. വീട്ടിലെ പല കാര്യങ്ങള്‍ തിടുക്കപ്പെട്ട് ചെയ്ത്, ബസിനുവേണ്ടി ഓടിപ്പാഞ്ഞ്, വീട്ടുകാരുമായി തര്‍ക്കിച്ച് ജോലിക്കെത്തുമ്പോള്‍ തന്നെ നമ്മുടെ ഊര്‍ജം വല്ലാതെ കുറഞ്ഞിട്ടുണ്ടാകും. ആദ്യമേ തന്നെ സ്‌ട്രെസ്ഡ് ആയാകും നിങ്ങള്‍ ഓഫിസില്‍ എത്തിയിട്ടുണ്ടാകുക. ഇതിനുപകരം നിങ്ങളുടെ രാവിലത്തെ സമയവും ചെയ്യേണ്ട ജോലികളും കൃത്യമായി പ്ലാന്‍ ചെയ്ത് തിരക്കുകൂട്ടാതെ വേണം ജോലി സ്ഥലത്തേക്ക് വരാന്‍.

Read Also: റോഡില്‍ വെറുതെ കിടക്കുന്ന മാമ്പഴം എടുക്കുന്നതേ ഓര്‍മ കാണൂ, പോക്കറ്റില്‍ നിന്ന് മൂന്നരലക്ഷം രൂപ പോയിക്കിട്ടും, സ്ഥലം സിംഗപ്പൂരാണ്; യുവതിയുടെ പോസ്റ്റ് വൈറല്‍

ഡെസ്‌ക്

നിങ്ങള്‍ ജോലി ചെയ്യുന്ന ഡെസ്‌ക് വൃത്തിയോടെ സൂക്ഷിക്കുക, കസേര നിങ്ങള്‍ക്ക് സുഖപ്രദമാകുന്ന വിധത്തില്‍ അറേഞ്ച് ചെയ്യുക തുടങ്ങി ജോലി അന്തരീക്ഷത്തെ സുഖകരമാക്കുന്ന നിങ്ങളെക്കൊണ്ടാകുന്ന എല്ലാ കാര്യങ്ങളും ചെയ്യുക.

മള്‍ട്ടി ടാസ്‌കിങ് വേണ്ട

ഒരാള്‍ക്ക് ഒരു ദിവസത്തേക്കുള്ള മുഴുവന്‍ സ്‌ട്രെസും കുറച്ചുനേരത്തെ മള്‍ട്ടി ടാസ്‌കിങ് കൊണ്ട് വന്നുചേര്‍ന്നേക്കാം. ഒരേ സമയത്ത് പല കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത് പരമാവധി ഒഴിവാക്കുക. ഒന്നുകഴിഞ്ഞ് അടുത്തത് എന്ന ക്രമത്തില്‍ ടുഡി ലിസ്റ്റുകള്‍, പ്രയോരിറ്റി അനുസരിച്ച് എഴുതി തയ്യാറാക്കുക. ചെയ്ത് കഴിഞ്ഞവ ടിക്ക് ചെയ്യുക.

നടത്തം

ഒരേ സ്ഥലത്ത് ഒരുപാട് നേരം ഇരിക്കുന്നത് നിങ്ങള്‍ക്ക് മുഷിപ്പും സ്‌ട്രെസും ബ്രെയിന്‍ ഫോഗുമെല്ലാം ഉണ്ടാക്കാം. ഉച്ച ഭക്ഷണത്തിനായുള്ള ഇടവേളകളില്‍ ഒക്കെ ഓഫിസ് പരിസരത്ത് തന്നെയെങ്കിലും നടക്കാന്‍ ശ്രമിക്കുക. കസേരയില്‍ നിന്ന് എണീറ്റ് നടക്കാനും ശരീരത്തിന് ചെറുവ്യായാമങ്ങള്‍ നല്‍കാനുമുള്ള ഒരു അവസരവും പാഴാക്കരുത്.

പെര്‍ഫെക്ഷനിസ്റ്റ് ആകേണ്ട

എല്ലാം പെര്‍ഫെക്ടായി ചെയ്യണം, അതുവരെ എനിക്ക് ഒരു തൃപ്തിയും സന്തോഷവുമില്ലെന്ന് ചിന്തിക്കുന്നത് നിങ്ങളെ വല്ലാതെ സ്‌ട്രെസ്ഡ് ആക്കും. ഇത് മറികടക്കാനുള്ള ഒരു പ്രധാനപ്പെട്ട വഴി ഏത് ചെറിയ കാര്യം ചെയ്ത് കഴിയുമ്പോഴും അത് വിചാരിച്ചത്ര നന്നായില്ലെങ്കില്‍പ്പോലും കുറച്ച് നിമിഷങ്ങള്‍ കണ്ണടച്ച് ആ എഫേര്‍ട്ടിന് നമ്മളോട് തന്നെ നന്ദി പറയുകയും സ്വയം അഭിനന്ദിക്കുകയും ചെയ്യുകയാണ്. ആദ്യം ഇത് ബുദ്ധിമുട്ടായി തോന്നിയാലും പിന്നെയത് ആത്മാര്‍ഥവും രസകരവുമായി നിങ്ങള്‍ക്ക് തോന്നാന്‍ തുടങ്ങും.

Story Highlights : Ways to Cope With Work Stress and Avoid Burnout

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here